കോതമംഗലം : സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി പൊതു ജലാശയങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി കോഴിപ്പിള്ളി പുഴയിൽ കോഴിപ്പിള്ളി – കുടമുണ്ട – കുളമ്പേ കടവിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 30 ന് രാവിലെ 10 മണിയ്ക്ക് വീഡിയോ കോൺഫെറൻസിങ്ങ് വഴി ബഹു:മുഖ്യമന്ത്രി നിർവ്വഹിക്കും. ആൻ്റണി ജോൺ എംഎൽഎ മുഖ്യ അതിഥി ആകും.റൂഹു,കട്ട്ല,മൃഗാല തുടങ്ങിയ കാർപ്പ് ഇനത്തിൽ പെട്ട രണ്ടര ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുന്നത്. സംസ്ഥാനത്തെ മത്സ്യസമ്പത്തിൻ്റെ വർദ്ധനവിനും, പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനും വേണ്ടി സോഷ്യൽ ഫിഷറീസിൻ്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.