Connect with us

Hi, what are you looking for?

NEWS

കോതമംഗലം മേഖലയിൽ കാറ്റിൽ വൻ നാശനഷ്ടം; പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

കോതമംഗലം : ഇന്ന് ഉച്ചയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ കൃഷികൾക്ക് നാശനഷ്ടമുണ്ടായി. പലയിടത്തും മരങ്ങളും, വൈദ്യുതി ലൈനുകളും കടപുഴകി വീണു. പല മേഖലകളിലും വൈദ്യുതി തടസപ്പെട്ടിരിക്കുകയാണ്.

ശക്തിയായി വീശിയടിച്ച കാറ്റിൽ പൂയംകുട്ടി, കുറ്റിയാം ചാൽ, കൂവപ്പാറ ഭാഗങ്ങളിൽ നിരവധി പേരുടെ റബ്ബർ, വാഴ എന്നിവ കടപുഴകി വീണു. പിണവൂർ കുടി പന്തപ്രയിൽ നിരവധി ഇലക്ടിക് പോസ്റ്റുകളും മരങ്ങളും നിലംപൊത്തി. കോതമംഗലം ഫയർഫോഴ്സ്, കുട്ടമ്പുഴ പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു നീക്കുന്ന ജോലികൾ തുടങ്ങി.

You May Also Like

NEWS

കുട്ടബുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ആദിവാസി കുടികളിലേക്ക് യാത്രാസൗകര്യത്തിന് , പൂയംകുട്ടി പുഴക്ക് കുറുകെ ബ്ലാവനയിൽ പാലം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി മുതുവാൻ സമുദായ സംഘടന ബ്ലാവന കടവിൽ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത്...

CHUTTUVATTOM

കുട്ടമ്പുഴ : ഒരു ജില്ലയുടെ തന്നെ വിസ്തൃതിയുളള കുട്ടമ്പുഴ പഞ്ചായത്തിൽ ഒന്നിൽ കൂടുതൽ  അക്ഷയ സെന്റർ വേണമെന്ന ആവശ്യം ശക്തമാകുന്നു. 17 വാർഡുകളിലായി വേറിട്ടു കിടക്കുന്ന പതിനായിരക്കണക്കിനു ആളുകൾക്ക് ആകെയുള്ളത് ഒരു അക്ഷയ...

CHUTTUVATTOM

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി ബെന്നി ദാനിയലിന് യാത്രയയപ്പ് നൽകി. 38 വർഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി ബെന്നി ദാനിയേൽ. നാടിനും നാട്ടുക്കാർക്കും ഇടയിൽ നല്ല വ്യക്തിയാരുന്നു ബെന്നി...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ- തട്ടേക്കാട് എസ് വളവിലും വൻകാടുകൾ പടർന്ന് പന്തലിച്ചു. കാട്ടു മൃഗങ്ങളുടെ ശല്യം ഈ പ്രദേശത്ത് എറെയുണ്ട്. നിരവതി വാഹനങ്ങളും കാൽനടയാത്രക്കാരും പോകുന്ന റോഡാണിത്. കാടിനുള്ളിൽ കാട്ടാനകൾ പതുങ്ങി നിന്നാൽ പോലും അറിയില്ല....