കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണoചാൽ ചപ്പാത്ത് വീണ്ടും വെള്ളത്തിനടിയിൽ, ഇന്നലെ കോതമംഗലത്തിന്നു വന്ന വിദ്യാർഥികൾ പൂയംകുട്ടി ചപ്പാത്തിൽ കുടുങ്ങി. മഴക്കാലമായാൽ ഈ പ്രദേശങ്ങളിൽ സ്കൂളിൽ പോകുവാൻ ദുരിതം അനുഭവിക്കുകയാണ് . നിരവതി ആദിവാസി മേഘലകളും ഒറ്റപ്പെട്ടു. ഈ മേഘലയിലെ വിദ്യാർഥികൾ സ്കൂളിൽ പോകാതെ ഇന്നു 8 ദിവസത്തോളമായി എന്ന് മാതാപിതാക്കൾ പറയുന്നു. ഇതിന് ഒരു പരിഹാരമായി പാലം വേണം എന്ന ആവശ്യം വീണ്ടും ഉന്നയിക്കുകയാണ് പ്രദേശവാസികൾ. വകുപ്പ് മന്ത്രിയുടെയും സർക്കാരിൻ്റെ അടിയന്ത്ര ശ്രദ്ധയുണ്ടാവണം. ആൻ്റണി ജോൺ എം.എൽ എ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണ്. പ്ലാവന കടവിൻ്റെ അവസ്ഥ ഇതു തന്നെ. എത്രയുംപ്പെട്ടന്ന് ഈ പ്രദേശത്ത് പാലത്തിനായ് വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വാർഡ് മെമ്പർ ഡെയ്സി ജോയ് ആവശ്യപ്പെട്ടു.
