Connect with us

Hi, what are you looking for?

NEWS

ബ്ലാവനയിൽ പാലത്തിനായി ആദിവാസികൾ സമരം നടത്തി.


കുട്ടബുഴ: കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ആദിവാസി കുടികളിലേക്ക് യാത്രാസൗകര്യത്തിന് , പൂയംകുട്ടി പുഴക്ക് കുറുകെ ബ്ലാവനയിൽ പാലം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദിവാസി മുതുവാൻ സമുദായ സംഘടന ബ്ലാവന കടവിൽ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളക്കയ്യൻ സമരം ഉദ്ഘാടനം ചെയ്തു. കുഞ്ചിപ്പാറ കാണിക്കാരൻ , സംഘടനാ പ്രസിഡന്റുമായ അല്ലി കൊച്ചലങ്കാരൻ അധ്യക്ഷത വഹിച്ചു . തേരക്കുടിയിലെ ഊര് മൂപ്പൻ ലക്ഷ്മണൻ സ്വാഗതം ആശംസിച്ചു, തലവച്ച പാറ കാണി ചെല്ലൻ കുറുമാൻ, സമുദായ സംഘടനാ സെക്രട്ടറി ഗോപി ബദറൻ, കുഞ്ചിപ്പാറ ഊരുമൂപ്പൻ പൊന്നപ്പൻ ചന്ദ്രൻ ,തേര കുടി കാണി ചുങ്കാൻ തായപ്പൻ, വാരിയം കുടി ഊരു മൂപ്പൻ അനിൽ പൊന്നു പിള്ള., വാരിയം കാണിക്കാരൻ രാജ മുത്ത്,എന്നിവർ സമരത്തിന് നേതൃത്വം നൽകി.വാരിയം , കൂഞ്ചിപ്പാറ, തലവെച്ചപാറ , തേര കുടി, വാരിയം മീൻ കുളം, എന്നീ കുടികളിലെ മുതുവൻ സമുദായത്തിൽപ്പെട്ട നറു കണക്കിന് ആദിവാസികളാണ് സമരത്തിൽ പങ്കെടുത്തത്. പ്രശ്ന പരിഹാരമില്ലെങ്കിൽ തുടർ സമര പരമ്പര സംഘടിപ്പിക്കുമെന്ന് കുഞ്ചി പാറ കാണിക്കാരൻ മുന്നറിയിപ്പ് നൽകി. സമുദായ സംഘടന വൈസ് പ്രസിഡന്റ് രാജേഷ് പണിക്കൻ നന്ദിയും പറഞ്ഞു.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...