Connect with us

Hi, what are you looking for?

NEWS

ഗ്രീൻ വാലി സ്കൂൾ വളപ്പിലെ കഞ്ചാവ് കേസ്: രക്ഷപ്പെട്ട സംഘത്തലവൻ പിടിയിൽ

കോതമംഗലം : നെല്ലിക്കുഴി ഗ്രീൻ വാലി സ്കൂളിലെ സെക്യൂരിറ്റി കെട്ടിടത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസിൽ രക്ഷപ്പെട്ട സെക്യൂരിറ്റി ജീവനക്കാരന്റെ കൂട്ടാളിയെ കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ എ ജോസ് പ്രതാപന്റെ നേത്രത്വത്തിൽ പിടികൂടി. ഇന്ന് രാത്രി നെല്ലിക്കുഴിയിൽ നിന്നാണ് യാസിനെ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്.

കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ കെ എ നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയും കോതമംഗലം റേഞ്ച് ഇൻസ്പെക്ടർ ഹിറോഷ് വി ആറും പാർട്ടിയും സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച രാത്രി നെല്ലിക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ നെല്ലിക്കുഴി ഗ്രീൻ വാലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽ നിന്നും ഒരു സംഘം യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. സംഘത്തലവൻ നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന് വിളിക്കുന്ന യാസീൻ, സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജു ബിജു എന്നിവർ എക്സൈസ് സാന്നിധ്യം മനസ്സിലാക്കി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ കോമ്പൗണ്ടിൽ യാസിൻ ഉപേക്ഷിച്ചു പോയ ബുള്ളറ്റ് ബൈക്കിൽ നിന്ന് കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന സ്കൂൾ കെട്ടിടത്തിലെ മുറി സ്കൂളിലെ ജീവനക്കാരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചതിൽ മുറിക്കുള്ളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ കണ്ടെത്തി കേസ് എടുത്തിരുന്നു.

വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിക്, മുനീർ കുത്തു കുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് ഞായറാഴ്ച്ച എക്സൈസ് സംഘത്തിൻറെ പിടിയിലായത്. നെല്ലിക്കുഴി സ്വദേശി യാസീൻ, പാലാ സ്കൂൾ ജീവനക്കാരൻ സജി, ഇവരോടൊപ്പം രക്ഷപ്പെട്ട തൃക്കാരിയൂർ സ്വദേശി രാഹുൽ എന്നിവർക്കായുള്ള അന്വേഷണം സൈബർ സെല്ലിന്റെ സഹായത്തോടെ എക്സൈസ് ഷാഡോ ടീം ഊർജിതമാക്കിയതിനെത്തുടർന്നാണ് ഇന്ന് രാത്രി നെല്ലിക്കുഴിയിൽ നിന്ന് യാസിൻ പിടിയിലാകുന്നത്.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...