Connect with us

Hi, what are you looking for?

NEWS

ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ തീപിടുത്തം ഒഴിവായി.

കോതമംഗലം : വാരപ്പെട്ടിയിൽ വീടിന് തീ പിടിച്ചു. ഷോർട്ട് സർക്യൂട്ട് മൂലം ഫ്രിഡ്ജിന് ആദ്യം തീപിടിക്കുകയും , തുടർന്ന് വീടിൻറെ മേൽക്കൂരയിലേക്ക് തീ പടരുകയായിരുന്നു എന്ന് കരുതുന്നു. മുഹമ്മദ്‌ പി.എം പീടികകുടിയിൽ വാരപ്പെട്ടി എന്നയാൾ വാടകക്ക് താമസിക്കുന്ന വീടിനാണ് തീ പിടിച്ചത്. ഫ്രിഡ്ജിന് തീ പിടിക്കുകയും അതിൽ നിന്നും പടർന്നു മുറിയിൽ ഉണ്ടായിരുന്ന കട്ടിൽ, ബെഡ്ഡ്, ഫാൻ, റേഷൻ കാർഡ്, ആധാർ കാർഡ്, പാസ് ബുക്ക്, മുതലായ വിലപ്പെട്ട രേഖകൾ കത്തിപ്പോകുകയും ചെയ്‌തു.

കോതമംഗലം അഗ്നി രക്ഷാ സേന പെട്ടന്ന് എത്തി തീ അണച്ചതിനാൽ വൻ തീ പിടുത്തം ഒഴിവായി. സ്റ്റേഷൻ ഓഫീസർ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ SFRO – BC. ജോഷി, FRO – KM ഇബ്രാഹിം, OA ആബിദ്, M ശംഭു, വൈശാഖ് RH, FRO(D) CS അനിൽകുമാർ, എന്നിവരാണ് തീ അണച്ചത്. ഇന്ന് 11.35 ന് ആയിരുന്നു സംഭവം. ഇബ്രാഹിം PK പാലക്കാട്ട്, വാരപ്പെട്ടി എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്.

You May Also Like

ACCIDENT

കോതമംഗലം: പരീക്കണ്ണിയിൽ ഗ്രാനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടിമറിഞ്ഞ് ആസ്സാം സ്വദേശി ലദ്രുസ് (24) എന്നയാൾക്ക് പരിക്കേറ്റു കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ ഗ്രാനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത് അഗ്നിരക്ഷാ സേനയുടെ...

CRIME

കോതമംഗലം: മാതിരപ്പിള്ളിയിൽ യുവാവിനെ വധിയ്ക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി  മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം  സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വേങ്ങൂര്‍ മുടക്കുഴ പഞ്ചായത്തുകളിലെ മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായ മുന്നൂറോളം പേര്‍ക്ക് അര്‍ഹമായ ചികിത്സാ ചെലവ് നല്‍കണമെന്ന് ആവിശ്യപ്പെട്ട്് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ.ആരോഗ്യവകുപ്പും, പഞ്ചായത്തും, സംയുക്തമായി നടത്തിയ...

NEWS

കോതമംഗലം: വിദേശ വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ മികച്ച സേവന പാരമ്പര്യമുളള മധ്യകേരളത്തിലെ പ്രധാന സ്ഥാപനമാണ് കോതമംഗലം ഗ്ലോബൽ എഡു നടന്ന സെമിനാറിൽ നിരവധി വിദ്യാഭ്യാസ വിദക്ത്തരും വിദ്യാർത്ഥികളും പങ്കെടുത്തു. ഏറ്റവും കൂടുതൽ...