Connect with us

Hi, what are you looking for?

NEWS

കിണറിൽ വീണ പോത്തിനെ ഫയർഫോഴ്സ് രക്ഷപെടുത്തി.

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം വെള്ളമുണ്ടായിരുന്നു. പ്രദേശവാസിയായ ഡിയോൺ എൽദോസിൻ്റെ പോത്താണ് 11 മണിയോടെ കിണറ്റിൽ വീണത്.വീതി കുറഞ്ഞ കിണറിൽ നിന്ന് പോത്തിനെ രക്ഷപെടുത്തുന്നത് ഏറെ ശ്രമകരമായിരുന്നു. സേന അംഗങ്ങൾ കിണറിലിറങ്ങി റോപ്പും, കയറുമുപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷപെടുത്തിയത്. പോത്തിന് ചെറിയ പരിക്കുകൾ ഉണ്ട്. സേന അംഗങ്ങളായ റഷീദ്, ദീപേഷ്, സായി, രജീഷ് ,സുബ്രഹ്മണ്യൻ, ബിനു, വിൽസൺ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

You May Also Like

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ് 9 ചെമ്പന്‍കുഴിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കുമളിയില്‍ നിന്നും 100 ഓളം യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് പഞ്ചായത്ത് വാർഡ്-9 ശാസ്താ നഗറിൽ നിന്നും ബുധനാഴ്ച്ച രാത്രി 2 മണി മുതൽ കാണാതായ പാലമറ്റം , കുന്നത്ത് സദാശിവൻ(70) എന്നയാളെ നേര്യമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ...

CHUTTUVATTOM

കോതമംഗലം: വീണ്ടും കേരളാ ഫയർ ഫോഴ്സ് താരമായി. കാലുകൾ തളർന്നിട്ടും കൈക്കരുത്തിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന കീരംപാറ സ്വദേശി തോമസിൻ്റെ വെള്ളത്തിനടിയിൽ കുടുങ്ങിപ്പോയ വല കോതമംഗലം ഫയർഫോഴ്സ് വീണ്ടെടുത്ത് നൽകി. ഒരു...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

error: Content is protected !!