Connect with us

Hi, what are you looking for?

CRIME

എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു.

കോതമംഗലം – പോത്താനിക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോ ത്താനിക്കാട് നടത്തിയ അന്വേഷണത്തിലാണ് 4 ലിറ്റർ സ്പിരിറ്റ് വാഹനങ്ങൾ സഹിതം പിടികൂടിയത്. പോത്താനിക്കാട് ഉന്നത്തും വീട്ടിൽ ബിബിൻ ജോസ് (31)എന്നയാൾക്കെതിരെ അബ്കാരി കേസ് എടുത്തു. ബിബിനോടൊപ്പം ഉണ്ടായിരുന്ന ജിതിൻ, റോമി, റെജി എന്നിവർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു.

ഇവർ ഉപയോഗിച്ച് വരുന്ന വാഹനം സംഭവസ്ഥലത്തു നിന്നും തെളിവ് സഹിതം കണ്ടെടുത്തു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഇവർക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇൻസ്‌പെക്ടറെ കൂടാതെ സിവിൽ എക്സൈസ് ഓഫിസർമാരായ ലിബു, റസാഖ്, വിനോദ്, അമൽ, അനൂപ്, പ്രിവന്റീവ് ഓഫീസർ പി പി ഹസ്സൈനാർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജോർജ് ജോസഫ് എന്നിവരും പങ്കെടുത്തു. ചാരായമെന്ന വ്യാജേന സ്പിരിറ്റ് വിൽക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പിരിട്ട് വിൽപ്പന കണ്ടെത്തിയ തെന്ന് കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ PE ഷൈബു പറഞ്ഞു.

You May Also Like

CRIME

പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍...

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുന്നതിനായി കാര്‍ഷിക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ കൃഷിയിടങ്ങളില്‍ മണ്ണ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, മണ്ണ് പരിശോധനയ്ക്കായി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകന്‍ കുട്ടായിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയെ കുട്ടായി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍...

CHUTTUVATTOM

പോത്താനിക്കാട്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നേതൃത്വത്തില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂരില്‍ ആരംഭിക്കുന്ന പ്രശോഭ സീനിയര്‍ സിറ്റിസണ്‍ ടൗണ്‍ഷിപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്കില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 10 പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും ഓണച്ചന്തകള്‍ ആരംഭിച്ചു. 25 വരെയാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി വിലയേക്കാള്‍ 30% കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുകയും 10%...

CHUTTUVATTOM

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്നൊരുക്കുന്ന ഓണ സമൃദ്ധി ഓണ ചന്തയുടെ ഉദ്ഘാടനം നടത്തി. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ഓണക്കാലത്ത് പൊതു ജനങ്ങള്‍ക്ക് ന്യായമായ വിലയില്‍ പച്ചക്കറികളും കാര്‍ഷിക...

CHUTTUVATTOM

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫൊറോനപള്ളിയില്‍നിന്നുള്ള നാലംഗ സംഘത്തിന്റെ വേളാങ്കണ്ണി കാല്‍നടതീര്‍ഥയാത്ര മൂന്നാം വര്‍ഷവും മുടങ്ങാതെ തുടരുന്നു. പൈങ്ങോട്ടൂരില്‍നിന്നും വേളാങ്കണ്ണിയിലേക്ക് 625 കിലോമീറ്റര്‍ ദൂരമാണുളളത്. കഴിഞ്ഞ 13ന് ആരംഭിച്ച പദയാത്ര വെള്ളിയാഴ്ച രാത്രി...

CHUTTUVATTOM

പോത്താനിക്കാട് : മദ്യ ലഹരിയില്‍ പോലീസുകാരെ ആക്രമിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. പോത്താനിക്കാട് പഞ്ഞിത്താഴം അന്തിയാട്ട് അമല്‍ (26), സഹോദരന്‍ അതുല്‍ (24) എന്നിവരെയാണ് കൃത്യനിര്‍വഹണത്തിനിടെ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതിന് പോത്താനിക്കാട് പോലീസ് അറസ്റ്റ്...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 55 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പോത്താനിക്കാട് മാവുടി പള്ളിക്കപ്പറമ്പില്‍ ബിജുവിനെയാണ് (45) മൂവാറ്റുപുഴ പോക്‌സോ കോടതി ജഡ്ജി...

CHUTTUVATTOM

പോത്താനിക്കാട്: ഇന്‍ഫാം പൈങ്ങോട്ടൂര്‍ കാര്‍ഷിക താലൂക്ക് സമിതി പൊതുയോഗത്തില്‍ 75 ന് മുകളില്‍ പ്രായമുള്ള കര്‍ഷകരെ ആദരിച്ചു. വീര്‍ കിസാന്‍ അംഗങ്ങളായി തെരഞ്ഞെടുത്ത ചാക്കോ ദേവസ്യ, എം.കെ. ജോണ്‍, തോമസ് മൈലേട്ട്, അഗസ്റ്റിന്‍...

CHUTTUVATTOM

കോതമംഗലം: കൂറ്റംവേലി മാനിക്കല്‍ (ചാത്തംകോട്ട്) അഷറഫ് (45) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആമിന തേളായില്‍ അറക്കപ്പടി (എഎസ്‌ഐ പോത്താനിക്കാട്). മക്കള്‍: മീര, മിര്‍സബ്.  

error: Content is protected !!