Connect with us

Hi, what are you looking for?

CRIME

ഹെറോയിനുമായി ആസം സ്വദേശി കോതമംഗലത്ത് പിടിയിൽ.

കോതമംഗലം : ബ്രൗൺ ഷുഗറുമായി അസം സ്വദേശി പിടിയിൽ. മാരക മയക്കുമരുന്നായ ബ്രൗൺഷുഗർ എന്നറിയപ്പെടുന്ന ഹെറോയിനുമായി
ആസം സ്വദേശി കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയുടെ പിടിയിലായി. ആസം സ്വദേശി അബൂ ചാതിക്ക് ഒവാഹിദ്(35/22) ആണ് 6ഗ്രാം ഹെറോയിനുമായി കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തിന്റെ പിടിയിലായത് ഇയാൾ കുറേ ദിവസമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

നെല്ലിക്കുഴി കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിൽMDMA, Heroin തുടങ്ങിയ മയക്കുമരുന്നുകൾ വിൽപ്പനയും വിതരണവും നടക്കുന്നതായി രഹസ്യ വിവരത്തെത്തുടർന്ന് നെല്ലിക്കുഴിയിൽ എക്സൈസ് നിരീക്ഷണം ശക്തമായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.


ഇയാളിൽ നിന്നും 50 കുപ്പികളായി ഉദ്ദേശം 6ഗ്രാം ബ്രൗൺഷുഗർ പിടികൂടിയത് പിടികൂടി. ആസമിൽ നിന്ന് എല്ലാ ആഴ്ചയും പോയി കിലോ കണക്കിന് ബ്രൗൺഷുഗർ കൊണ്ടുവരുന്നതായി ഇയാൾ പറഞ്ഞു. NDPS നിയമപ്രകാരം പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തത്.
പാർട്ടിയിൽ പ്രവ ന്റ്റീവ് ഓഫീസർമാരായ നിയാസ് കെ എ,
ജയ് മാത്യൂസ്, സിദ്ദിഖ് AE, സിവിൽ എക്സൈസ് ഓഫീസർമാരായഎൽദോ കെ സി,സുനിൽ പി എസ്, അനൂപ് ടി കെ എന്നിവരും ഉണ്ടായിരുന്നു

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...