കോതമംഗലം : പതിനൊന്ന് വർഷം മുമ്പ് മോഷണം നടത്തിയ ശേഷം ഒളിവിൽ പോയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പാല ഭരണങ്ങാനം അളനാട് വാഴേപ്പറമ്പിൽ വീട്ടിൽ ജയേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. 2010 ൽ റബ്ബർ ഷീറ്റ് മോഷണം നടത്തിയ കാര്യത്തിന് രജിസ്റ്റർ ചെയ്ത കേസ്സിൽ കോതമംഗലം ജെ.എഫ്.സി.എം കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും എൽ.പി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ജില്ലയിലെ എൽ.പി കേസുകളിലെ പ്രതികളെ പിടികൂടുന്ന തിനായി ജില്ലാ പോലീസ് മേധാവി കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക കോമ്പിംഗ് ഓപ്പറേഷൻ നടത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്. ഇൻസ്പെക്ടർ നോബിൾ മാനുവൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ സലീം, സിവിൽ പോലീസ് ഓഫീസർ ധയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.