Connect with us

Hi, what are you looking for?

ACCIDENT

കണ്ണൂരിൽ നിന്നും കോതമംഗലത്തേക്ക് തിരിച്ച്‌ വരുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; രണ്ട് പേർക്ക് പരിക്ക്.

 

കോതമംഗലം: മാനസയുടെ മൃതദേഹവുമായി കണ്ണൂരില്‍ എത്തി കോതമംഗലത്തേക്ക് തിരിച്ച്‌ മടങ്ങി വരുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു.

കോതമംഗലം പുന്നേക്കാട് സ്വദേശി എമില്‍ മാത്യു, വെട്ടാംപാറ സ്വദേശി ബിട്ടു കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 2.50-ഓടെയാണ് അപകടമുണ്ടായത്. കണ്ണൂരിലെ എകെജി ആശുപത്രിയിലേക്കാണ് മാനസയുടെ മൃതദേഹം എത്തിച്ചത്.അവിടെ നിന്ന് കണ്ണൂര്‍ നാറാത്തുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. പയ്യാമ്പലം ശ്മശാനത്തില്‍ ആണ് സംസ്കാരം.

You May Also Like

CHUTTUVATTOM

കോതമംഗലം: മുത്തംകുഴി സബ് കനാലിലേക്ക് വെള്ളം എത്തിക്കാന്‍ ഇട്ടിരിക്കുന്ന പൈപ്പിന്റെ തുടക്കത്തില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് അഗ്‌നി രക്ഷാ സേന. ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്നും മെയിന്‍ കനാലിലൂടെ പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം :- കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുള്ള കോതമംഗലം നിയോജക മണ്ഡലത്തിലെ ഭൂതത്താൻകെട്ടിൽ 2018 ലെ പ്രളയത്തെ തുടർന്ന് അടിഞ്ഞു കൂടിയിട്ടുള്ള മണൽ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന്...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ഏറെ നാളുകളായി പ്രവർത്തനരഹിതമായിരുന്ന ഭൂതത്താൻകെട്ട് വടാട്ടുപാറ കാനനപാതയിൽ കുട്ടമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഴിവിളക്കുകൾ പുനസ്ഥാപിച്ചു. ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട്...

CHUTTUVATTOM

ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലയിൽ നിറസാന്നിധ്യമായ ഒരുമയുടെ കുടുംബ സംഗമവും, നിർധരായിട്ടുള്ള ആളുകൾക്കു മെഡിക്കൽ റിലീഫ് കാർഡ് വിതരണവും നടത്തി. കഴിഞ്ഞ നാലു...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി: കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായിട്ടുള്ള പ്രദേശമായ വാവേലി കവല മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള മൂന്നുകിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലിയോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യമരങ്ങൾ വെട്ടിമാറ്റാൻ വനംവകുപ്പ് പ്രാഥമിക നടപടികൾ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : വഴിയില്ലാതെ ദുരിതത്തിലായി കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡിലെ കൂവകണ്ടം ചാലിൽ താമസിക്കുന്ന 22 ഓളം കുടുംബങ്ങൾ. വർഷങ്ങളായി സ്വകാര്യവ്യക്തിയുടെ പറമ്പിലൂടെയാണ് ഈ കുടുംബങ്ങൾ യാത്ര ചെയ്യുന്നത്....

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം: ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് 24 ലക്ഷത്തിന്റെ വെളിച്ചം പദ്ധതിയിൽ പ്രത്യേക ലൈൻ വലിച്ച് 128 എൽ.ഇ.ഡി. വിളക്കുകൾ സ്ഥാപിച്ചതിൽ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി നേര്യമംഗലം : കൊച്ചി -ധനുഷ്കോടി ദേശിയ പാതയിൽ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ചീയപ്പാറ വെള്ളചാട്ടത്തിനു സമീപം വാഹനങ്ങൾ നിർത്തരുത് എന്നുള്ള വനം വകുപ്പിന്റെ ബോർഡ്‌ വ്യാപക പ്രതിഷേധങ്ങൾക്ക് ഒടുവിൽ നീക്കം...

NEWS

കോതമംഗലം : കൊവിഡ് പ്രതിസന്ധിക്ക് ശേഷം എറണാകുളം ജില്ലയിലെ കിഴക്കൻ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉണർന്നു തുടങ്ങി. തട്ടേക്കാടും ഭൂതത്താൻകെട്ടും കുട്ടമ്പുഴയുമൊക്കെ വീണ്ടും സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളായി തുടങ്ങി. പൂയംകുട്ടി, മണികണ്ഠൻചാൽ ചപ്പാത്ത്, ആനക്കയം, ഇഞ്ചത്തൊട്ടി...

EDITORS CHOICE

ജെറിൽ ജോസ് കോട്ടപ്പടി തട്ടേക്കാട് : കേരളക്കരയെ കണ്ണീരിലാഴ്ത്തിയ തട്ടേക്കാട് ബോട്ട് ദുരന്തം നടന്നിട്ടു നാളെ പതിനഞ്ചാം വർഷം. തട്ടേക്കാട് ദുരന്തവാർഷികത്തിന്റെ സ്മരണയിൽ ഇന്നും തേങ്ങുന്നൊരു ഗ്രാമമാണ് എറണാകുളം അങ്കമാലിയിലെ എളവൂർ. എളവൂർ...

NEWS

കോട്ടപ്പടി : ടീച്ചറെ ഇത് പൊളിഞ്ഞു നമ്മുടെ തലയിൽ എങ്ങാനും വീഴുമോ? ഒന്നര വർഷങ്ങൾക്കിപ്പുറം കോട്ടപ്പടി വാവേലിയിലെ അങ്കണവാടിയിൽ എത്തിയ ആശ്രയമോൾ ടീച്ചറോട് ചോദിച്ചതാണ്. വാസന്തി ടീച്ചർക്ക് വളരെ നിസ്സഹായതയോടെ കുട്ടികളെ സ്വീകരിക്കാനെത്തിയ...

NEWS

കോട്ടപ്പടി : നാളുകളേറെയായി കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ കണ്ണക്കട വാവേലി നിവാസികൾ. നേരത്തെ കൃഷിയിടങ്ങളിൽ മാത്രമാണ് കാട്ടാനകളുടെ ആക്രമണം എങ്കിൽ അപ്പോൾ മനുഷ്യനു നേരെയും കാട്ടാനകൾ തിരിഞ്ഞു തുടങ്ങിയത് ആളുകൾക്കിടയിൽ...

error: Content is protected !!