Connect with us

Hi, what are you looking for?

CHUTTUVATTOM

കോട്ടപ്പടിയിൽ “ഒരുമ” കൂട്ടായ്‌മ കുടുംബ സംഗമവും റിലീഫ് കാർഡ് വിതരണവും നടത്തി.

  • ജെറിൽ ജോസ് കോട്ടപ്പടി

കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലയിൽ നിറസാന്നിധ്യമായ ഒരുമയുടെ കുടുംബ സംഗമവും, നിർധരായിട്ടുള്ള ആളുകൾക്കു മെഡിക്കൽ റിലീഫ് കാർഡ് വിതരണവും നടത്തി. കഴിഞ്ഞ നാലു വർഷകാലമായി ഒരുമ കോട്ടപ്പടിയിൽ മെഡിക്കൽ റിലീഫ് കാർഡും സൗജന്യ കുടിവെള്ള വിതരണവും മുടക്കം കൂടാതെ നടത്തി വരുന്നുണ്ട്‌. കൊവിഡ് കാലത്തും പ്രളയ സമയത്തും ഒരുമയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഏറെ സഹായകരമായിരുന്നെന്നു കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ച മിനി ഗോപി പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എ. എം ബഷീർ, വാർഡ് മെമ്പർമാരായ സന്തോഷ്‌ അയ്യപ്പൻ, ഷിജി ചന്ദ്രൻ, നിതിൻ മോഹൻ, ബിജി. പി. ഐസക്, ഷിഹാബ് അബറാരി, സിപിഎം ലോക്കൽ സെക്രട്ടറി റ്റി. എം വർഗീസ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുരേഷ് കണ്ണോത്ത്കുടി, മുജീബ് എ. എസ്, അജാസ് കെ. എം, അമീർ പാറെക്കാട്ട്, അജാസ് തേളായിൽ എന്നിവർ സംസാരിച്ചു.

ചിത്രം : ഒരുമയുടെ കുടുംബസംഗമവും റിലീഫ് കാർഡ് വിതരണവും കോട്ടപ്പടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ഗോപി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

You May Also Like

CHUTTUVATTOM

കോട്ടപ്പടി : വടക്കുംഭാഗം ആലക്കരയിൽ എൽദോ എ സി ( റിട്ട: അധ്യാപകൻ തോമസ് ഹയർ സ്കൂൾ കേളകം , കണ്ണൂർ ) 58 വയസ്സ് നിര്യാതനായി. സംസ്കാര ചടങ്ങുകൾ നാളെ (01...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...