Connect with us

Hi, what are you looking for?

NEWS

പ്രതിഷേധം ഫലം കണ്ടു; കാനനപാതയിലെ വഴിവിളക്കുകൾ പുനസ്ഥാപിച്ചു.

  • ജെറിൽ ജോസ് കോട്ടപ്പടി

കോതമംഗലം : ഏറെ നാളുകളായി പ്രവർത്തനരഹിതമായിരുന്ന ഭൂതത്താൻകെട്ട് വടാട്ടുപാറ കാനനപാതയിൽ കുട്ടമ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വഴിവിളക്കുകൾ പുനസ്ഥാപിച്ചു. ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് 24 ലക്ഷത്തിന്റെ വെളിച്ചം പദ്ധതിയിൽ പ്രത്യേക ലൈൻ വലിച്ച് 128 എൽ.ഇ.ഡി. വിളക്കുകൾ സ്ഥാപിച്ചതിൽ പലതും തെളിഞ്ഞിരുന്നില്ല .ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ മീരാസിറ്റി വരെയുള്ള വനപാതയിലാണ് ലൈൻ വലിച്ച് വിളക്കുകളിട്ടത്. ഇതിൽ പത്തോളം വിളക്ക് മാത്രമേ പ്രകാശിച്ചിരുന്നുള്ളു . ബാക്കിയുള്ളവ കേടായിട്ട് ഒരു വർഷത്തിലേറെയായി.

വടാട്ടുപാറ നിവാസികളിൽ നിന്നും ഏറെ നാളുകളായി വിളക്ക് പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. വനപാതയിലൂടെയുള്ള വഴിവിളക്കുകൾ തെളിയാത്തത് യാത്രക്കാർക്ക് ഭീഷണിയായിരുന്നു . റോഡിൽ ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യം യാത്രക്കാർക്ക് കടുത്തഭീഷണി ഉയർന്ന സാഹചര്യത്തിൽ വഴിവിളക്കുകൾ പുനസ്ഥാപിച്ചത് ഏറെ ആശ്വാസകരമാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ വഴി വിളക്കുകളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക ഫണ്ട് കണ്ടെത്തിയാണ് ഭൂതത്താൻകെട്ട് വടാട്ടുപാറ റോഡിൽ പുതിയ വഴിവിളക്കുകൾ സ്ഥാപിച്ചത്.

വടാട്ടുപാറയിൽ നിന്നും ജോലിക്കും മറ്റാവശ്യങ്ങൾക്കും പുറത്തു പോകുന്നവരാണ് ഭൂരിപക്ഷവും, പലപ്പോഴും വൈകിയാണ് തിരിച്ചെത്തുന്നത്. വഴിവിളക്കുകൾ ഇല്ലാത്തത് ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ തൊട്ടടുത്ത് വരുമ്പോഴാണ് അറിയുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും അപകടങ്ങൾ സംഭവിച്ചിരുന്നു, തലനാരിഴയ്ക്കാണ് പലരും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ രക്ഷപ്പെടുന്നത്. ഇപ്പോൾ വഴിവിളക്കുകൾ പുനസ്ഥാപിച്ചത് ഏറെ ആശ്വാസകരമാണ് എന്ന് നാട്ടുകാരനായ എൽദോസ് പറയുന്നു.

കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ചു വാർഡുകളിലായി പതിനായിരത്തിലധികം ആളുകൾ താമസിക്കുന്ന സ്ഥലമാണ് വടാട്ടുപാറ. ഈ ആളുകൾക്ക് പുറം ലോകവുമായി ബന്ധപ്പെടുവാൻ ഏകമാർഗം ആണ് ഈ റോഡ്. അതുകൊണ്ടുതന്നെയാണ് ആധുനികരീതിയിലുള്ള പുതിയ ലൈറ്റുകൾ തന്നെ ഇവിടെ പുനസ്ഥാപിച്ചതെന്ന് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിൻസി വെളിപ്പെടുത്തി.

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

NEWS

കോതമംഗലം: ഭൂതത്താൻകെട്ട് – വടാട്ടുപാറ റോഡ് ആധുനീക നില വാരത്തിൽ നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ കെ ദാനി അധ്യക്ഷത വഹിച്ചു.5...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.