Connect with us

Hi, what are you looking for?

CHUTTUVATTOM

കൂവപ്പടിയിൽ ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി.

പെരുമ്പാവൂർ : കൂവപ്പടി പഞ്ചായത്തിൽ കോവിഡ് ബാധിതർക്കായി ഒരുക്കുന്ന ഡോമിസിലറി കെയർ സെന്ററിന് തുടക്കമായി. 30 കിടക്കകളോടെ സജ്ജികരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. 3 നേഴ്‌സുമാരുടെ സേവനവും ആംബുലൻസ് സൗകര്യവും ഇവിടെ ലഭ്യമാണ്. വനിതകൾക്ക് മാത്രമാണ് പ്രവേശനം.
548 പേരാണ് കൂവപ്പടി പഞ്ചായത്തിൽ നിലവിൽ ചികിത്സയിലുള്ളത്. 2538 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 25 പേരുടെ മരണം ഇതുവരെ സ്ഥിതീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും സഹായത്തോടെയാണ് ഡോമിസിലറി കെയർ സെന്റർ പ്രവർത്തിക്കുന്നത്. ഐമുറി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിലാണ് സെന്റർ പ്രവർത്തിക്കുന്നത്.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ബേബി തോപ്പിലാൻ, മുടക്കുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി അവറാച്ചൻ, ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ തോട്ടപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മോളി തോമസ്, സ്ഥിരം സമിതി അദ്ധ്യക്ഷ അനു അബീഷ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുനിൽ പി.വി, സിന്ധു അരവിന്ദ്, ജിജി ശെൽവരാജ്, ഫാ. ബെന്നി പാറേക്കാട്ടിൽ, ഫാ. അരുൺ തെരുള്ളി, സിസ്റ്റർ തിയൊഫിൻ, എം.പി പ്രകാശ്, സാബു ആന്റണി, എൽദോ പാത്തിക്കൽ, പി.സി ജോർജ്ജ്, ഒ.ഡി അനിൽ, ഗോപൻ പാടത്തിൽ, ഗോപൻ പാടിയ്ക്ക പുത്തൻവീട്ടിൽ, വിപിൻ കോട്ടക്കൂടി, ഡോ. വിക്ടർ ഫെർണാണ്ടസ്, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...