Connect with us

Hi, what are you looking for?

CRIME

കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ; നാട്ടുകാരും പോലീസും ചേർന്ന് പ്രതികളെ പിടികൂടി

കോതമംഗലം : കീരംപാറ നാടോടി ഭാഗത്തു പെട്ടിക്കട നടത്തുന്ന സ്ത്രീയുടെ മാല പൊട്ടിച്ചു ബൈക്കിൽ കടന്ന് കളയാൻ ശ്രമിച്ചവരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലും , കോതമംഗലം പോലീസിന്റെ കൃത്യമായ അന്വേഷണവും മൂലം പ്രതികളെ പിടികൂടി. ബൈക്കിൽ രക്ഷപെടുവാൻ ശ്രമിച്ചവരെ നാട്ടുകാർ മറ്റൊരു ബൈക്കിൽ പിന്തുടരുകയും മോഷ്ടാക്കളുടെ ബൈക്ക് പെരിയാർ വാലി കനാലിലേക്ക് മറിയുകയുമായിരുന്നു. ഒരാളെ അവിടെ നിന്നും പിടികൂടി, മറ്റൊരാൾ രക്ഷപെടുകയും ചെയ്‌തു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് കൂട്ടുപ്രതിയെ പോലീസ് പിടികൂടുന്നത്.

കോതമംഗലം ബസേലിയോസ് ആശുപത്രി ഏരിയയിൽ നിന്നും മോഷ്ടിച്ച ബൈക്ക് കോടനാട് ഭാഗത്തു ഉപേക്ഷിക്കുകയും അവിടെ നിന്ന് മറ്റൊരു ബൈക്കിൽ എത്തി മാല മോഷണം നടത്തുകയുമായിരുന്നു. നെല്ലിക്കുഴി പാറക്കൽ അൻസിൽ സലിം , കുറുപ്പംപടി ഐമുറി വടക്കേക്കുടിയിൽ എബിൻ അവറാച്ചൻ എന്നിവരാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്.

പുല്ലുവഴിയിലും ചെറുകുന്നതും മാല മോഷണം നടത്തിയിട്ടുള്ളതായി പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. ലാപ്ടോപ്പ് മോഷണ കേസിൽ പ്രതികൂടിയാണ് നെല്ലിക്കുഴിക്കാരൻ അൻസിൽ. കോതമംഗലം പോലീസ് ഇൻസ്‌പെക്ടർ യൂനസ് , സബ് ഇൻസ്‌പെക്ടർ ദിലീഷ് , മാർട്ടിൻ , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നിജു ഭാസ്‌ക്കർ , വിനാസ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വര്ഗീസ് ഉതുപ്പ് , ശ്രീജിത്ത് , ബേസിൽ പി ഏലിയാസ് , സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് , ആസാദ് , രഞ്ജിത് തുടങ്ങിയർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

CHUTTUVATTOM

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) കീരംപാറ മണ്ഡലം വാര്‍ഷികം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ കീരംപാറ മണ്ഡലം പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

പിണ്ടിമന: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പിണ്ടിമന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ അട്ടിമറിക്കെതിരെ പ്രതിഷേധ സമരം നടത്തി . ഭിന്നശേഷിക്കാർ ,കിടപ്പു രോഗികൾ , സഞ്ചരിക്കാൻ കഴിയാത്തവരുൾപ്പടെയുള്ള എല്ലാവർക്കും ക്ഷേമ...

CHUTTUVATTOM

കീരംപാറ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീരംപാറ യൂണിറ്റ് വ്യാപാരിദിനം ആഘോഷിച്ചു.യൂണിറ്റ് പ്രസിഡന്റ്‌ ജിജി എളൂരിന്റെഅധ്യക്ഷത വഹിച്ച് പതാക ഉയർത്തി. സെക്രട്ടറി ജോർജ് കുര്യൻ,ട്രഷറർ ബേസിൽ തൊണ്ടുങ്കൽ,വൈസ് പ്രസിഡന്റ്‌ ബിനു വാഴത്തോട്ടം,വനിതാ...

CHUTTUVATTOM

കീരംപാറ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞദിവസം കൂടിയ സർവ്വകക്ഷി യോഗ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റേയും, വൈസ് പ്രസിഡന്റിൻ്റേയും നേതൃത്വത്തിൽ ഡിഎഫ്ഒ  സൂരജ് ബെൻ ഐഎഫ്എസുമായി കൂടിക്കാഴ്ച നടത്തി. വനമേഖലയിലെ മരം...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം:കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കവലയിലും പരിസരപ്രദേശങ്ങളിലും തെരുനായ്ക്കളുടെ വിളയാട്ടം. പുന്നേക്കാട്- തട്ടേക്കാട് റോഡിൽ കാട്ടാനകളെക്കൊണ്ട് ജനം പൊറുതി മട്ടിയിരിക്കുമ്പോഴാണ്. കവലയിൽ തെരുവ്നായ് ശല്യം രൂക്ഷമായിരിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകളുൾ വന്നു...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: കീരംപാറയില്‍ വെള്ളിയാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൂരികുളം സ്വദേശി കുമാരന്റെ വീടിന്റെ മേല്‍ക്കൂരയാണ് ആന തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ വീടിന്റെ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

error: Content is protected !!