കോതമംഗലം : – നെല്ലിമറ്റത്തിന് സമീപം റോഡിൽക്കിടന്ന് കിട്ടിയ പണമടങ്ങിയ പേഴ്സ് ചെത്തുതൊഴിലാളി ഊന്നുകൽ പോലീസ് സ്റ്റേഷനിൽ വച്ച് ഉടമക്ക് കൈമാറി. നെല്ലിമറ്റം, പന്തനാൽ പുത്തൻപുര സലി തങ്കപ്പനാണ് ഉടമയായ തലക്കോട് സ്വദേശിനി നീതു ദിലീഷിന് 74,000 രൂപയടങ്ങിയ പേഴ്സ് കൈമാറിയത്. ഊന്നുകൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എ എസ് ഐ സജീവ് കുമാർ, ജിജോ മാത്യു എന്നിവരുടെ സാന്നിദ്ധ്യത്തിൽ സലി ഉടമയായ നീതു ദിലീഷിന് പേഴ്സ് കൈമാറി.