Connect with us

Hi, what are you looking for?

NEWS

വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി നടത്തിയ നിർമ്മാണം വെള്ളത്തിലായി.

കവളങ്ങാട്:  വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ മുടക്കി നടത്തിയ നിർമ്മാണം വെള്ളത്തിലായി, അശാസ്ത്രീയമായ രീതിയിൽ നടത്തിയ റോഡ് നിർമ്മാണമാണ് കുത്തുകുഴി മാരമംഗലം ജംങ്ങ്ഷനിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപി പറഞ്ഞു. കാലങ്ങളായി ഈ കവലയിൽ ചെറിയ മഴ പെയ്താൽ പോലും വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടാകുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് റോഡ് ഉയർത്തി ഇൻ്റർലോക്ക് വിരിച്ചിരുന്നു. എന്നാൽ സമീപ പ്രദേശത്ത് അടുത്തയിടെയുണ്ടായ സ്വകാര്യ വ്യക്തികളുടെ ബിൽഡിംഗ് നിർമ്മാണവും കാലങ്ങളായി പ്രദേശത്ത് ഉണ്ടായിരുന്ന കാനയും അപ്രത്യക്ഷമായി. റോഡ് ഉയർത്തി കട്ട വിരിക്കുന്നതിനൊപ്പം കാന തീർക്കാത്തതും സ്വകാര്യ വ്യക്തികളുടെ ബിൽഡിങ്ങിനു മുന്നിൽ റോഡ് മുട്ടിച്ച് ഉയർത്തി കോൺഗ്രീറ്റ് ചെയ്തതും താഴ്ന്ന പ്രദേശമായ യാക്കോബായ ചാപ്പലിനു മുന്നിൽ റോഡിൽ വൻതോതിൽ വെള്ളക്കെട്ട് രൂപപ്പെടാർ കാരണമായതെന്നാണ് പറയുന്നത്.

ചാപ്പലിനുള്ളിൽ പ്രാർത്ഥനക്കെത്തുന്ന വിശ്വാസികളുടെ ദേഹത്തേക്കും ആൾത്താരയിലേക്ക് പോലും വാഹനങ്ങൾ പോകുമ്പോൾ കെട്ടിക്കിടക്കുന്ന മലിനജലം തെറിക്കുന്നുണ്ട്. കാൽനടയാത്രക്കാർ ചാപ്പലിനുള്ളിലൂടെയാണ് മലിനജലത്തിൽ ചവിട്ടാതെ നടന്ന് പോകുന്നത്. ആയതിനാൽ എത്രയും പെട്ടെന്ന് പ്രദേശത്തെ അശാസ്ത്രീയ റോഡ് നിർമ്മാണത്തിലെ അപാകതകൾ പൊളിച്ച് പരിഹരിച്ച് റോഡിനിരുവശവും കാനകൾ തീർത്ത് വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ഗോപിയും നിയോജക മണ്ഡലം പ്രസിഡൻ്റ് വാവച്ചൻ തോപ്പിൽ കുടിയും ആവശ്യപ്പെട്ടു.

 

ഫോട്ടോ: വെള്ളക്കെട്ട് ഒഴിവാക്കാൻ കുത്തുകുഴി കുടമുണ്ട കവലയിൽ ലക്ഷങ്ങൾ മുടക്കി നവീകരണ പ്രവർത്തനം നടത്തിയിട്ടും അശാസ്ത്രീയ നിർമ്മാണം മൂലം റോഡിലെ വെള്ളക്കെട്ട് പഴയപടിയും കൂടുതൽ ദുസ്സഹവുമായി വെള്ളം കെട്ടിക്കിടക്കുന്ന കാഴ്ച.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...