Connect with us

Hi, what are you looking for?

CHUTTUVATTOM

മതസൗഹാർദ്ദ വേദിയായി മാറി വാളാച്ചിറ ഗ്രാമം: ആയിരങ്ങൾ പങ്കെടുത്ത നബിദിനാഘോഷം നാടുത്സവ ലഹരിയിലായി മാറി

നെല്ലിമറ്റം: വളാച്ചിറ ഗ്രാമത്തിൽ നടന്ന നബിദിനാഘോഷവും റാലിയും മദസൗഹാർദ്ദ സമ്മേളനവും അക്ഷരാർത്ഥത്തിൽ കോതമംഗലം താലൂക്കിലെ തന്നെ മദസൗഹാർദ്ദം വിളിച്ചോതുന്ന വലിയ പരിപാടിയായി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പൈമറ്റം, വാളാച്ചിറ ,മണിക്കിണർ തുടങ്ങിയ പ്രദേശത്തെ ജാതിഭേദമന്യേയുള്ള ജനങ്ങൾ നബിദിനാഘോഷത്തിൽ പങ്കെടുത്തു.കഴിഞ്ഞ 20 വർഷമായി മുടങ്ങാതെ നടക്കുന്ന പരിപാടിയുടെ ഈ വർഷത്തെ സമാപന പരിപാടി വാളാച്ചിറ യു.പി സ്ക്കൂളിൽ സമ്മേളനത്തോടെ സമാപിച്ചു. മത സൗഹാർദ്ദ സമ്മേളനം പൈമറ്റം മസ്ജിദ് ചീഫ് ഇമാം അൽഷാദ് ബാഖഫി ഉദ്ഘാടനം ചെയ്തു.

വാളാച്ചിറ നൂറുൽ മസ്ജിദ് ഇമാം മുഹമ്മദ് സഖാഫി അദ്ധ്യക്ഷനായി- മക്ക മസ്ജിദ് ഇമാം നൗഫൽ മിസ്ബാഹി, സി.പി.എം.ഏരിയ സെക്രട്ടറി ഷിബു പട പറമ്പത്ത്, ജനതാദൾ (എൽ.ജെ.ഡി ) സംസ്ഥാന സമിതി അംഗം മനോജ് ഗോപി ,കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി,ബ്ലോക്ക് പഞ്ചായത്ത് അംഗം റെയ്ചൽ ബേബി, ജനപ്രതിനിധികളായ ഷംസുദ്ദീൻ മക്കാർ,പി.എം. സിദ്ധിക്ക്, എ.എ.രമണൻ, വർഗ്ഗീസ് കൊന്ന നാൽ, സൗമ്യ സനൽ, എ.എം.വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...