നെല്ലിമറ്റം: കവളങ്ങാട് പഞ്ചായത്ത് ആസ്ഥാനത്തിനു മുന്നിൽ നെല്ലിമറ്റം ടൗണിലെ കപ്പേളജംഗ്ഷനിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ മെയിൻ പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത് മൂലം ടൗണിലെ വ്യാപാരികളും ഇതുവഴി കാൽനട സഞ്ചാരികളും ദുരിതത്തിലായി.വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിലേക്ക് ഒഴുകുന്ന വെള്ളം തെറിച്ച് വസ്ത്രങ്ങളിൽ അഴുക്ക് പറ്റുന്നത് സ്ഥിര കാഴ്ചയായി.വാളാച്ചിറ ,പൈമറ്റം, മണിക്കിണർ ഭാഗത്ത് കുടിവെള്ളമില്ലാതെ നാട്ടുകാർ സമരത്തിലായതും ഇതിനിടയിൽ ലഭ്യമാകേണ്ട കുടിവെള്ളം പാഴായി പോകുന്നതും അധികാരികളുടെ കടുത്ത അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിച്ചു.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
എത്രയും പെട്ടെന്ന് പൊതുവിതരണ പൈപ്പ് നന്നാക്കി കുടിവെള്ളം പാഴാക്കാതെയും ടൗണിലെ നാട്ടുകാരെ പകർച്ചവ്യാതിയിൽ നിന്നും രക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)
You must be logged in to post a comment Login