പല്ലാരിമംഗലം : കർഷകർക്കും, കർഷക തൊഴിലാളികൾക്കും ദ്രോഹകരമായി കേന്ദ്ര സർക്കാർ പാസ്സാക്കിയ പുതിയ നിയമബില്ലിനെതിരെ സ്വതന്ത്ര കർഷസംഘം സംസ്ഥാന വൃപകമായി നിയമബിൽ കത്തിച്ച് പ്രതിഷേധിച്ചു. സ്വതന്ത്ര കർഷക സംഘം കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭൃമുഖൃത്തിൽ പല്ലാരിമംഗലം പോസ്ററ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധപരിപാടി മുസ്ലീം ലീഗ് ജില്ലാ വൈ:പ്രസിഡണ്ട് പി.കെ മൊയ്തു ഉത്ഘാടനം ചെയ്തു. പ്രതിഷേധത്തിന് കർഷക സംഘം ഭാരവാഹികും,മുസ്ലീം ലീഗ് നേതാക്കളും നേതൃത്വം നൽകി.