Connect with us

Hi, what are you looking for?

NEWS

തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാക്കും: മന്ത്രി പി.കെ ബഷീർ

കോതമംഗലം: തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ. നിലവിലെ സാഹചര്യങ്ങളും പ്രദേശത്തിന്റെ വികസന സാധ്യതകളും പരിഗണിച്ച് അലൈൻമെന്റ് പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു. അഞ്ച് കോടി രൂപ ചെലവിൽ നവീകരിച്ച 4.5 കിലോമീറ്റർ കീരംപാറ–ഭൂതത്താൻകെട്ട് റോഡിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിക്കുകയായിരുന്നു മന്ത്രി.

കോതമംഗലം നിയോജകമണ്ഡലത്തിലെ 200 കിലോമീറ്റർ റോഡുകൾ മൂന്ന് വർഷത്തിനകം ബി.എം.-ബി.സി. നിലവാരത്തിൽ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.

തങ്കളം–കാക്കനാട് നാലുവരി പാത യാഥാർഥ്യമാകുന്നതോടെ കോതമംഗലത്തിന്റെ ഗതാഗത, വ്യവസായ, വിനോദസഞ്ചാര മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുങ്ങുമെന്നും മന്ത്രി പറഞ്ഞു.കീരംപാറ ടൗണിൽനിന്ന് ഭൂതത്താൻകെട്ടിലേക്കുള്ള റോഡിന്റെ വീതി 5.5 മീറ്ററിൽനിന്ന് ഏഴു മീറ്ററായി വർധിപ്പിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. കീരംപാറ, പിണ്ടിമന പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ഭൂതത്താൻകെട്ട്, ഇടമലയാർ, ചെക്കിമേട്, പലവൻപുഴ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പ്രവേശനപാതയാണ്.

2024–25 സാമ്പത്തിക വർഷത്തിൽ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ നിർമാണം 2026 ഓഗസ്റ്റ് 30 നാണ് പൂർത്തീകരിച്ചത്.

ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു.

മുൻ എംഎൽഎ ആന്റണി ജോൺ,കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് റീന ജോഷി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീർ, ജോമി തെക്കേക്കര, സൗമ്യ ശശി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. മൊയ്തു, കെ.പി. ജോർജ്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജോയ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, നേതാക്കളായ ഷമീർ പനക്കൻ, ഇബ്രാഹിം കവല, പി.എം. സക്കറിയ, എ.ടി. പൗലോസ്, മാത്യു ജോസഫ്, ഇബ്രാഹിം കവലയിൽ, എ.സി. രാജശേഖരൻ, വാർഡ് മെമ്പർമാർ, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

 

 

You May Also Like

error: Content is protected !!