Connect with us

Hi, what are you looking for?

NEWS

കാപ്പാ നിയമപ്രകാരം ഊന്നുകൽ സ്വദേശിയെ പോലീസ് നാടുകടത്തി

എറണാകുളം : റൂറൽ ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനിലുകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടു പൊതുജനങ്ങളുടെ ശാന്തമായ ജീവിതത്തിന് തടസ്സം സൃഷ്ട്ടിച്ച സതീഷ് , അജ്മൽ , ജൂഡ് എന്നിവരെ കാപ്പാ നിയമപ്രകാരം പോലീസ് നാടുകടത്തി.
ഞാറക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ കഠിന ദേഹോപദ്രവം , കൊലപാതക ശ്രമം,
ആയുധ നിയമപ്രകാരമുള്ള കേസ്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യം, അതിക്രമിച്ചു
കടക്കൽ തുടങ്ങി ഇന്ത്യൻ ശിഷ നിയമത്തിലെ വിവിധ അദ്ധ്യായ പ്രകാരമുള്ള
ആറോളം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടെ എറണാകുളം ജില്ലയിൽ കൊച്ചി താലൂക്കിൽ
വാടക്കൽ വീട്ടിൽ ജോസഫ് മകൻ (25) നേയും , അങ്കമാലി ചെങ്ങമനാട് നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷൻ അതിർത്തികളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കൊലപാതക ശ്രമം , കഠിന ദേഹോപദ്രവം , അടിപിടി കവർച്ച തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ അധ്യയപ്രകാരമുള്ള നാലോളം കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട എറണാകുളം ജില്ലയിൽ. പാറക്കടവ് വില്ലേജിൽ, കുറുമശ്ശേരി പെരുമ്പൻകുടി കുട്ടപ്പൻ മകൻ സതീഷ് (28) എന്നയാളേയും ,

 

കോതമംഗലം കവളങ്ങാട് ഊന്നുകൽ പോത്താനിക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കഠിന  ദേഹോപദ്രവം സി.പി.ടി, തട്ടികൊണ്ടുപോകൽ, മയക്കുമരുന്ന് കേസുകൾ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധങ്ങളായ വകുപ്പുകൾ പ്രകാരമുള്ള ആറോളം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട എറണാകുളം ജില്ലയിൽ  കോതമംഗലം താലൂക്കിൽ, കുട്ടമംഗലം വില്ലേജിൽ, കവളങ്ങാട് കരയിൽ, മുളമ്പേ വീട്ടിൽ സായ് മകൻ ( 28) വയസ്സുള്ള അജ്‌മൽ എന്നയാളെയും  എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ കാർത്തിക് IPS അവർകളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം പോലീസ് ഇൻസ്പെക്ടർ ജനറൽ കൊച്ചി റേഞ്ച് അവർകളുടെ സഞ്ചലന നിയന്ത്രണ ഉത്തരവ് പ്രകാരം  08/10/2019 മുതൽ ഒരു വർഷക്കാലത്തേക്ക് എറണാകുളം ജില്ലയിൽ നിന്ന് നാട് കടത്തിയിട്ടുള്ളതാണ്. ഈ കാലയളവിൽ  അനുമതിയില്ലാതെ ടിയാന്മാർ എറണാകുളം റൂറൽ ജില്ലയിൽ പ്രവേശിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ താഴെ പറയുന്ന നമ്പറിൽ അറിയിക്കേണ്ടതാണ് : 0485-2855253, 9497980486 (ഊന്നുകൽ) , ജില്ലാ പേഷ്യൽ ബ്രാഞ്ച് 0484-2623540.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കോതമംഗലം:ദേശീയ പാതയില്‍ കവളങ്ങാട് പഞ്ചായത്തില്‍ നാല് വ്യത്യസ്ത വാഹനാപകടങ്ങളില്‍ 10 പേര്‍ക്ക് പരിക്ക്. രാവിലെ നെല്ലിമറ്റം മില്ലുംപടിയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. നെല്ലിമറ്റം പള്ളിക്ക് സമീപം...

ACCIDENT

കവളങ്ങാട്: കക്കടാശേരി-കാളിയാര്‍ റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് രോഗി ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക.ഞാറക്കാട് ടൗണില്‍ ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. വണ്ണപ്പുറം അര്‍ച്ചന ആശുപത്രിയിലെ ഡോ. സച്ചുവിന്റെ അമ്മ മീരാവുമ്മയെ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ് വാനും ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപമുള്ള വളവിൽ കുമളിയിൽ നിന്ന് എറണാകുളത്തേക്ക്...

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : വിദ്യാർത്ഥികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ ‘മാ-കെയർ’ പദ്ധതിയ്ക്ക് കവളങ്ങാട് പഞ്ചായത്തിൽ തുടക്കമായി. നേര്യമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച മാ – കെയർ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തില്‍ യുഡിഎഫ് വിപ്പ് ലംഘിച്ച പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പെടെ മൂന്ന് വിമത കോണ്‍ഗ്രസ് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയോഗ്യരാക്കി.പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,വൈസ് പ്രസിഡന്റ് ലിസി ജോളി,...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : മുന്നാറിൽ നിന്ന് ബ്ലാoഗ്ലൂർക്ക് പോകുകയായിരുന്ന KSRTC സ്വിഫ്റ്റ്  ബസിൽ നെല്ലിമറ്റത്ത് വച്ച് തീയും പുകയും .കോതമംഗലത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു. നെല്ലിമറ്റത്ത് ബസ് എത്തിയപ്പോൾ ഉഗ്രശബ്ദവും പൊട്ടിത്തെറിയും, പുകയും...

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ലോങ്ങ്‌ പെന്റിങ്(LP) വാറൻറ് കേസിലെ പ്രതിയെ 18 വർഷത്തിന് ശേഷം ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തു. ഊന്നുകൽ പോലീസ് 2006 രജിസ്റ്റർ ചെയ്ത വാഹന മോഷണകേസിലും, 2010 ൽ രജിസ്റ്റർ...

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

error: Content is protected !!