കോതമംഗലം: പാവങ്ങളോടും രോഗികളോടും ഏറെ കാരുണ്യം കാട്ടി പ്രതിസന്ധികളില്‍ അവരുടെ കണ്ണുനീര് ഒപ്പിയ വലിയ നേതാവായിരുന്നു കെ എം മാണി എന്ന് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം സി ദിലീപ് കുമാര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കെ എം മാണി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ എം മാണിയുടെ 87-ാ0 ജന്മദിനത്തോടനുബന്ധിച്ച് 87 നിര്‍ധനരായ രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തു.
നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വൃദ്ധസദനങ്ങള്‍, ഓര്‍ഫനേജുകള്‍ എന്നിവിടങ്ങളില്‍ മരുന്ന്, ഭക്ഷണം, വസ്ത്രം എന്നിവ വിതരണം ചെയ്തു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു.
സേവി കുരിശുവീട്ടില്‍, ഡോ. ലിസി ജോസ്, ജോണി അരീക്കാട്ടില്‍, ബേബി വട്ടക്കുന്നേല്‍, ബേബി മുണ്ടാടന്‍, ജോമി തെക്കേക്കര, റോയി സ്കറിയ, ജോര്‍ജ്ജ് അമ്പാട്ട്, റോയി മൂഞ്ഞനാട്ട്, സി. കെ. സത്യന്, സോണി ജോബ്, സണ്ണി ജോസഫ്, എം. പി. ജോസഫ്, ടോമി കുരിശുവീട്ടില്‍, എന്‍. ജെ. ജോര്‍ജ്ജ്, ജിസണ് ജോര്‍ജ്ജ്, ടീന മാത്യു എന്നിവര്‍ പ്രസംഗിച്ചു.
You must be logged in to post a comment Login