Connect with us

Hi, what are you looking for?

NEWS

ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍

കോതമംഗലം: ഇടുക്കിയിൽ വിധിനിർണ്ണയിക്കുക 1251189 വോട്ടര്‍മാര്‍. ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെയും വോട്ടര്‍മാരുമുള്‍പ്പെടെയുള്ള ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ കണക്കാണ് ഇത്. 615084 പുരുഷ വോട്ടര്‍മാരും 635064 സ്ത്രീ വോട്ടര്‍മാരും ഒന്‍പതു ഭിന്നലിംഗക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. 85 വയസിന് മുകളില്‍ പ്രായമുള്ള 12797 പേരും 18നും 19നും ഇടയില്‍ പ്രായമുള്ള 18748 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്. ദേവികുളം, പീരുമേട് , ഇടുക്കി മണ്ഡലങ്ങളില്‍ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ മൂന്ന് വീതവുമാണ് ആകെ ഭിന്നലിംഗക്കാരുള്ളത്. 1032 സർവീസ് വോട്ടർമാരും ഉൾപ്പെടെന്നു.

85 വയസിന് മുകളില്‍ പ്രായമുള്ള 12797 പേരാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 1383 വോട്ടര്‍മാര്‍, ഉടുമ്പഞ്ചോലയില്‍ 1397 വോട്ടര്‍മാര്‍, തൊടുപുഴയില്‍ 2671 വോട്ടര്‍മാര്‍, ഇടുക്കിയില്‍ 1738 വോട്ടര്‍മാര്‍, പീരുമേട്ടില്‍ 998 വോട്ടര്‍മാര്‍, മൂവാറ്റുപുഴയില്‍ 2507 വോട്ടര്‍മാര്‍, കോതമംഗലത്ത് 2103 വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

10041 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 1661 വോട്ടര്‍മാര്‍, ഉടുമ്പഞ്ചോലയില്‍ 1600 വോട്ടര്‍മാര്‍, തൊടുപുഴയില്‍ 1629 വോട്ടര്‍മാര്‍, ഇടുക്കിയില്‍ 811 വോട്ടര്‍മാര്‍, പീരുമേട്ടില്‍ 1638 വോട്ടര്‍മാര്‍, മൂവാറ്റുപുഴയില്‍ 1304 വോട്ടര്‍മാര്‍, കോതമംഗലത്ത് 1398 വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്നും തങ്ങളുടെ ബൂത്ത് ഏതെന്നും www.ceo.kerala.gov.in ,വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവ മുഖേനെ അറിയാവുന്നതാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം. സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി...

CRIME

പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ. അസം മോറിഗാവ് സ്വദേശിനി നെജുമ ബീഗം(23)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവരിൽ നിന്ന്...

NEWS

കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. സ്കൂൾ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ മാനേജർ ഫാ. ഡോ മാത്യു...

CHUTTUVATTOM

കോതമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് നേടിയ ശ്രദ്ധേയമായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും ആദരിക്കാൻ വിജയാരവം 2026 സ്നേഹസംഗമം നടത്തി. കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം...

CHUTTUVATTOM

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ മാത്തമാറ്റിക്സ്, മൈക്രോബയോളജി, ബയോടെക്നോളജി, ഗ്രീൻ ഹൈഡ്രജൻ എനർജി, ഫിസിക്സ്‌, സോഷ്യോളജി, എം. കോം ഫിനാൻസ്, എം. കോം മാർക്കറ്റിംഗ് ആൻ്റ് ഇന്റർനാഷണൽ ബിസിനസ് തുടങ്ങിയ പി...

CHUTTUVATTOM

കോതമംഗലം:കോട്ടപ്പടി വടക്കുംഭാഗത്ത് കാട്ടാനക്കൂട്ടം വീടിന് തൊട്ടടുത് എത്തിയത് വീട്ടുകാരെ ഭീതിയിലാഴ്ത്തി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കോട്ടപ്പടി വടക്കുംഭാഗം വീപ്പനാട്ട് വർഗീസിന്റെ വീടിന് ചേർന്ന് തൊട്ടടുത്ത് ആനക്കൂട്ടം എത്തിയത്. പുരയിടത്തിലെ കമുക്, കൊക്കോ, വാഴ...

CHUTTUVATTOM

കോതമംഗലം: സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റ യുവാവ് മരിച്ചു. കുത്തുകുഴി മാരമംഗലം മഠത്തിക്കുടിയിൽ എം.എസ്. സുനിൽ (38) ആണ് മരിച്ചത്. അടിവാട്-കുത്തുകുഴി റോഡിൽ മാരമംഗലത്ത് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ വീണ്ടും വീടിനു നേരെ കാട്ടാനയാക്രമണം. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എൽദോസിൻ്റെ വീടിൻ്റെ ചാർത്ത്, വിറകുപുര, വാട്ടർ ടാങ്കുകൾ, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടിയില്‍ കാട്ടാനക്കൂട്ടം വീടിന്റെ മുകളിലേക്ക് പനമരം മറിച്ചിട്ടു. പൊട്ടനാനിക്കല്‍ ബിനോയിയുടെ വീടിന്റെ മേല്‍ക്കൂരയിലേക്കാണ് ബുധനാഴ്ച പുലര്‍ച്ചെയെത്തിയ കാട്ടാനക്കൂട്ടം മരം മറിച്ചിട്ടത്. പുലര്‍ച്ചെ 3ഓടെ ഒച്ച കേട്ട് വീട്ടിലെ താമസക്കാരായ രാജന്‍,...

CHUTTUVATTOM

കോതമംഗലം:നേര്യമംഗലം ഗവ. ആശുപ്രതിയുടെ മതിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണത് 5 ദിവസം പിന്നിട്ടിട്ടും നീക്കംചെയ്യാത്തത് ചെറു വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണു 15 മീറ്റർ നീളത്തിൽ മതിൽ ഇടിഞ്ഞു റോഡിലേക്കു...

ACCIDENT

കോതമംഗലം: വയറിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കുത്തുകുഴി വലിയപാറ തേടശേരി ടി.എം. റോയി (56) ആണ് മരിച്ചത് . 4 മാസം മുൻപു നഗരത്തിലെ കെട്ടിടത്തിൽ...

NEWS

കോതമംഗലം: മാര്‍ക്കറ്റ്-ബൈപ്പാസ് ലിങ്ക് റോഡിന്‍റെ ഓരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളിൽ തെങ്ങ് വീണ് പിന്നിലെ ഗ്ലാസ് തകർന്നു. ചേലാട് പട്ടമ്മാവുടി അനിലിന്‍റേതാണ് കാര്‍. ഇന്നലെ രണ്ടുമണിയോടെയാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍...

error: Content is protected !!