Connect with us

Hi, what are you looking for?

CHUTTUVATTOM

തിരികെ വരുന്ന എല്ലാവർക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : ലോക്ക് ഡൗണിനെ തിരികെ വരുന്ന മണ്ഡലത്തിലുള്ളവർക്ക് മതിയായ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഇതര നാടുകളിൽ നിന്ന് തിരികെ വരുന്നവരിൽ ഭൂരിഭാഗം ആളുകൾക്കും വീട്ടിൽ സൗകര്യങ്ങൾ ലഭ്യമല്ല. അതിനാൽ ഇവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സൗകര്യം ആവശ്യമാണ്.
സ്വദേശത്തും വിദേശത്തും നിന്നും തിരികെ എത്തുന്നവർക്ക് ഒരേ രീതിയിലുള്ള പരിഗണന നൽകണം. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങി പോയവർ തിരികെ എത്തുമ്പോൾ ഹോം ക്വാറന്റൈനിലേക്ക് അയക്കുന്നു എന്ന ആക്ഷേപം ഉണ്ട്. സ്വന്തം വീട്ടിൽ ഒരു മുറിയും അനുബന്ധമായി ശുചിമുറി സൗകര്യവും ലഭ്യമായവർക്കാണ് ഹോം ക്വാറന്റൈൻ സൗകര്യം നൽകുന്നത്. ഇത് ഉറപ്പ് വരുത്തേണ്ടത് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ്. വീട്ടിൽ മുതിർന്ന വ്യക്തികളോ മറ്റു രോഗ ബാധിതരോ ഉണ്ടെങ്കിൽ ഹോം ക്വാറന്റൈൻ അനുവദിക്കില്ല. അവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സെന്ററുകളിൽ എത്തിച്ചു പരിചരിക്കണം എന്നാണ് എം.എൽ.എ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...