Connect with us

Hi, what are you looking for?

EDITORS CHOICE

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് കുഞ്ഞു ബെക്കാമിന്റെ അത്ഭുത വിരൽ.

കോതമംഗലം : കൈവിരൽ കൊണ്ട് അഭ്യാസം കാണിച്ച് ബെക്കാം ജെ മാലിയിൽ എന്ന കൊച്ചു മിടുക്കൻ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്. കോതമംഗലം പിണ്ടിമന മാലിയിൽ ബിസ്സിനസുകാരനായ ജെസ്സ് എം വർഗീസിന്റെയും മുവാറ്റുപുഴ ഇലാഹിയ കോളേജ് അദ്ധ്യാപികയായ അനറ്റ് സൂസൻ ജോണിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് ബെക്കാം. തന്റെ ചൂണ്ടു വിരൽ അനായസേന പുറകിലോട്ട് മടക്കി കൈപ്പത്തിയിൽ മുട്ടിച്ചാണ് ഈ റെക്കോർഡ് ബെക്കാം സ്വന്തമാക്കിയത്. ഒരു മണിക്കൂർ 10 മിനിറ്റ് 9 സെക്കന്റ്‌ സമയമാണ് ഈ കൊച്ചു മിടുക്കൻ തന്റെ ചൂണ്ടു വിരൽ പുറകിലോട്ട് മടക്കി കൈത്തണ്ടയിൽ മുട്ടിച്ചു പിടിച്ചത്.

ദീർഘ നേരം ചൂണ്ടു വിരൽ പുറകിലോട്ട് മടക്കി ഇൻഡ്യൻ റെക്കോർഡ് കരസ്ഥമാക്കിയ ഈ കൊച്ചു മിടുക്കനെ എറണാകുളം ഡി ഡി സി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ് ഉൾപ്പെടെയുള്ള നിരവധി പേരാണ് അഭിനന്ദനങ്ങൾ നേരിട്ട് എത്തി അറിയിച്ചത്. കോതമംഗലം ശോഭന സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഈ കൊച്ചു മിടുക്കൻ ഇപ്പോൾ സ്കൂളിലും താരമായിരിക്കുകയാണ്. ഗിന്നസ് ബുക്കിൽ ഇടം പിടിക്കാനുള്ള പരിശ്രമത്തിലാണ് പിണ്ടിമനയുടെ അഭിമാനമായി മാറിയ ഈ കുട്ടി താരം. ചേട്ടനെ പോലെ റെക്കോർഡ് നേട്ടം കൈവരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബെക്കാമിന്റെ കുഞ്ഞനുജത്തി തേനു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...