Connect with us

Hi, what are you looking for?

NEWS

ഇടമലയാർ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ അവഗണനയുടെ വക്കിൽ; ആദ്യ ഡോസ് വാക്സിൻ പോലും കിട്ടിയിട്ടില്ലെന്ന പരാതിയും.

  • ജെറിൽ ജോസ് കോട്ടപ്പടി

കോതമംഗലം : അറാക്കപ്പിൽ നിന്നും ഇടമലയാർ ഹോസ്റ്റലിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ അവഗണനയുടെ വക്കിൽ എന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. തങ്ങളിൽ പലർക്കും വാക്സിൻ പോലും കിട്ടിയിട്ടില്ല എന്ന് കുടുംബങ്ങൾ ആരോപിക്കുന്നു. ജൂലൈ 6 നു അറാക്കപ്പിൽ നിന്നും പോന്ന ശേഷം തങ്ങളുടെ കാര്യങ്ങൾ ആരും തന്നെ അന്വേഷിക്കുന്നില്ല എന്ന പരാതിയാണുള്ളത് . നിലവിൽ സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങളിൽ 14 പേർക്ക് ആദ്യ ഡോസ് വാക്സിൻ പോലും കിട്ടിയിട്ടില്ല. എട്ടുപേർക്ക് ജൂൺ പതിനൊന്നാം തീയതി ആണ് ആദ്യ ഡോസ് കിട്ടിയത്. 112 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കണം എന്ന് ഗവൺമെന്റ് ഓർഡർ നിലനിൽക്കെ നിങ്ങൾക്ക് അത് ലഭ്യമാക്കാൻ ആരും മുൻകൈ എടുത്തിട്ടില്ല. ചുരുക്കം ചില ആളുകൾക്ക് മാത്രമേ കിട്ടിയിട്ടുള്ളൂ അതും അറാക്കപ്പിൽ നിന്നും പോരുന്നതിനു മുമ്പ് മാത്രം.

നിലവിൽ നാടു ഒട്ടും വാക്സിൻ എടുക്കാത്ത ആളുകളെ കണ്ടെത്തി വാക്സിൻ കൊടുക്കുമ്പോഴാണ് ആദിവാസി കുടുംബങ്ങളോട് ഉള്ള ഈ അവഗണന. നിലവിൽ താമസിക്കുന്ന ട്രൈബൽ ഹോസ്റ്റലിൽ നിന്നും ഏതുനിമിഷവും ഇറക്കി വിട്ടേക്കാം എന്ന ഭയത്തിലാണ് ഓരോ ദിവസവും ആദിവാസി കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. സ്കൂൾ തുറക്കാറായി ഒട്ടുമിക്ക കുട്ടികൾക്കും കടുത്ത ദേഹ വേദനയും ജലദോഷവും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ട്. തങ്ങൾ വന്ന ആഴ്ചയിൽ ആരോഗ്യ വകുപ്പിന്റെ ഒരു പരിശോധന ഉണ്ടായെങ്കിലും അതിനുശേഷം യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മുതിർന്നവരിൽ പലർക്കും കടുത്ത പനി കഴിഞ്ഞു പോയിട്ടേ ഉള്ളൂ അതിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ട്.

ആരോഗ്യ വകുപ്പ് ഇടപെട്ട് അടിയന്തരമായി ഒരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം. 11 കുടുംബങ്ങൾ ഒരു കൂരയ്ക്കു കീഴിൽ താമസിക്കുമ്പോൾ പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ശക്തമായ പനിയും തലവേദനയും ആയി നാലുദിവസമാണ് എണീക്കാൻ വയ്യാതെ കിടന്നത്, പുറത്തു നിന്ന് മരുന്ന് മേടിക്കാൻ പോലും ഉള്ള പൈസ കയ്യിൽ ഇല്ല. ഗവൺമെന്റ് ഒരു ഇടപെട്ട് ഒരു പരിശോധനാക്യാമ്പ് ഒരുക്കുമെന്നാണ് കരുതുന്നത് എന്ന് ഊരു മൂപ്പൻ തങ്കപ്പൻ വെളിപ്പെടുത്തുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിൻ്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിലാണ് ഒരുകൂട്ടം കുരങ്ങൻമാർ വീട് കയറി ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ...

CHUTTUVATTOM

കോതമംഗലം: ഇടമലക്കുടി, മാങ്കുളം, കുട്ടമ്പുഴ കുറത്തികുടി അടക്കമുള്ള ട്രൈബല്‍ മേഖലകളിലെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകേണ്ട വെസ്റ്റേണ്‍ ഔട്ട്ലെറ്റ് കോതമംഗലം – മൂന്നാര്‍ ഹൈറേഞ്ച് റോഡ് (പഴയ ആലുവ – മൂന്നാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാന കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കാട്ടാനക്കൂട്ടം നീരാട്ടിന് എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ നാട്ടുകാരിൽ ആശങ്ക വർദ്ധിപ്പിക്കുകയാണ്....

CHUTTUVATTOM

കുട്ടമ്പുഴ : രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴയിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കുട്ടമ്പുഴ ഉരുളൻ തന്നെ കവലയിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷൻ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പുള്ളുവേലില്‍ റിട്ട. കെഎസ്ഇബി ജീവനക്കാരന്‍ പി.ഒ പാപ്പച്ചന്‍ (78) നിര്യാതനായി. സംസ്‌കാരം നടത്ത. ഭാര്യ: പരേതയായ ഫിലോമിന, നാടുകാണി ഇല്ലത്തുകുടി കുടുംബാഗം. മക്കള്‍:ബിജു, സിജു, ലിസി. മരുമക്കള്‍:ജസി, ലിതിയ, മാര്‍ട്ടിന്‍....

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനശല്യം തുടരുന്നു. പൂയംകുട്ടി വനാന്തരത്തില്‍നിന്നാണ് ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടം എത്തുന്നത്. പിണവൂര്‍കുടിയില്‍ കഴിഞ്ഞ ദിവസം നാല് കൊമ്പന്‍മാരാണ് കൃഷിയും മറ്റു നാശനഷ്ടങ്ങളുമുണ്ടാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ആനന്ദന്‍കുടി...

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

error: Content is protected !!