Connect with us

Hi, what are you looking for?

NEWS

കനത്ത മഴയില്‍ കക്കൂസും കുളിമുറിയും ഇടിഞ്ഞുവീണു; വീട്ടമ്മ ദുരിതത്തില്‍.

പല്ലാരിമംഗലം : ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വീട്ടമ്മയുടെ ടോയ്ലറ്റും, കുളിമുറിയും ഉള്‍പ്പെടുന്ന ഭാഗം ഇടിഞ്ഞുവീണു. വിധവയും നിര്‍ധനയുമായ അടിവാട് തൂമ്പാളത്ത് കദീജയുടെ വീടിന്റെ ഭാഗമാണ് 15 അടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈ ഭാഗം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിയില്ലെങ്കില്‍ വീട് പൂര്‍ണമായും തകരുമെന്ന സ്ഥിതിയിലാണ്.

അടിവാട് ടൗണിലെ ചുമട്ടുതൊഴിലാളിയായിരുന്ന ഭര്‍ത്താവ് മുഹമ്മദ് നാല് വര്‍ഷം മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. വില്ലേജ് ഓഫീസര്‍ കെ എം നാസര്‍ സ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി. നിര്‍ധന കുടുംബത്തിന് വന്ന നാശനഷ്ടം കണക്കാക്കി അടിയന്തിര സഹായം എത്തിക്കാന്‍ നടപടി വേണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പന്ത്രണ്ടാം വാര്‍ഡില്‍ തന്നെ പിടവൂര്‍ ഭാഗത്ത് ഊരാകുടിയില്‍ ആലിയുടെ വീടിന്റെ സംരക്ഷണ ഭിത്തിയും മഴയില്‍ ഇടിഞ്ഞ് വീണിരുന്നു.

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!