കോതമംഗലം:പൊതു വിതരണത്തെ ആധുനികവൽക്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്)എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയൽ ഹാളിൽഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി ലീഡർ മന്ത്രി അനൂപ് ജേക്കബ്.
സിവിൽ സപ്ലൈസ് വകുപ്പിന് അഞ്ച് മാസക്കാലമായി ജനങ്ങളെ വിശ്വാസത്തിൽ എടുക്കുവാനും വിൽപ്പന വർദ്ധിപ്പിക്കുവാനും സാധിച്ചു.
സബ്സിഡി ഇതര സാധനങ്ങളും സബ്സിഡി സാധനങ്ങളും സുലഭമായി ജനങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കുന്നത് കൊണ്ടാണത്. മുൻ ഗവൺമെൻ്റ് നെല്ല് സംഭരണത്തിൽ വരുത്തി വച്ച കുടിശിക മുഴുവൻ തീർക്കുവാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ല പ്രസിഡൻ്റ് ഇ.എം മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജു പാണാലിക്കൻ, റെജി ജോർജ് , സുനിൽ ഇടപ്പാലക്കാട്ട് , ജില്ലാ ഭാരവാഹികളായ ആൻ്റണി പാലക്കുഴി, ജോഷി കെ. പോൾ. സഖറിയ മണവാളൻ , കെ. ഒ ജോർജ്, മാത്യു ജോസഫ്, ലളിത വിജയൻ, എം.എ ഷാജി, ബേസിൽ വർഗീസ്, മത്തായി മണ്ണപ്പിള്ളിൽ, കെ.പി ജോർജ്, ജോസ് കരിക്കുളം, സോണി എബ്രഹാം, ഷൈബു മുടക്കാലിൽ, സണ്ണി പ്പാത്തിക്കൻ, ജോയി പ്ലാഞ്ഞോട്ടം, സി.എം ബേബി, റ്റി.വി ബേബി, കുഞ്ഞുമോൻ പ്പിലിപ്പ് എന്നിവർ പ്രസംഗിച്ചു.


















































