Connect with us

Hi, what are you looking for?

CHUTTUVATTOM

കനത്ത മഴയിൽ പല്ലാരിമംഗലത്ത് വീടുകളുടെ സംരക്ഷണഭിത്തി തകർന്നു.

പല്ലാരിമംഗലം: കനത്ത മഴയെ തുടർന്ന് പല്ലാരിമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പുലിക്കുന്നേപ്പടിയിൽ അടുത്തടുത്തുള്ള രണ്ട് വീടുകളുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീഴുകയും ഇതുമൂലം സമീപത്തെ വീടിന് കേടുപാട് സംഭവിക്കുകയും ചെയ്തു. ശനിയാഴ്ചയുണ്ടായ മഴയിലാണ് കല്ലേലിയിൽ റഹീമിൻ്റെയും, സ്രാമ്പിക്കൽ മുഹമ്മദ് ഫാറൂഖിൻ്റെയും വീടിന് പുറത് വശത്തെ 20 അടി പൊക്കമുള്ള കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞ് വീണത്. ഇവരുടെ വീടിൻ്റെ താഴ്ഭാഗത്ത് താമസിക്കുന്ന കല്ലേലിയിൽ കരീമിൻ്റെ വീടിൻ്റെ കോണിപ്പടി തകരുകയും ഭിത്തിക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് അബ്ദുൾ റസാഖ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. പത്ത്ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. എം എൽ എ ആൻ്റണി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, പഞ്ചായത്തംഗങ്ങളായ എ എ രമണൻ, റിയാസ് തുരുത്തേൽ, സി പി ഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ലോക്കൽ കമ്മിറ്റി അംഗം പി കെ മുഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...