Connect with us

Hi, what are you looking for?

CHUTTUVATTOM

സൗജന്യ ഫലവൃക്ഷതൈ വിതരണം സംഘടിപ്പിച്ചു.

പല്ലാരിമംഗലം: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം വിവിധയിനം ഫലവൃക്ഷതൈകൾ മുൻവർഷങ്ങളിലേതുപോലെ തന്നെ സൗജന്യമായ് വിതരണം ചെയ്തു. സോഷ്യൽ ഫോറസ്റ്ററി യിൽ നിന്നും ലഭ്യമായ പേര,നെല്ലി ,ഞാവൽ ,നീർമരുത് ,ഇലഞ്ഞി , മാതളം , പ്ലാവ് ,കുടംപുളി ,വാളൻപുളി ,തേക്ക് , നാരകം ,മുള തുടങ്ങിയ ഇനം തൈകളാണ് ഇന്ന് വിതരണം ചെയ്തത്. തൈകൾ വാങ്ങുന്നവരുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തുകയും തുടർന്ന് തൈകൾ നട്ട് പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നതാണ്.

പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് സൗജന്യ ഫലവൃക്ഷതൈ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഡോ.മധുസൂദനൻ നമ്പ്യാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഷൗക്കത്തലി എം പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷമീർ മൈതീൻ സ്വാഗതവും ട്രഷറർ അനിഷ്പി ജി നന്ദിയും പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!