Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം.എൽ.എ ഫണ്ടിൽ നിന്നും തുക അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : മണ്ഡലത്തിലെ കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് എൻ.സി.ഡി മാനേജ്‌മെന്റ് ഉപകരണങ്ങൾ വാങ്ങുന്നതിന് 5.50 ലക്ഷം രൂപയും വെങ്ങോല സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റിവ് സെക്കണ്ടറി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി 5 ലക്ഷം രൂപയും ഉൾപ്പെടെ 10.50 ലക്ഷം രൂപ അനുവദിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഈ വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.
ഹാൻഡ്ഹെൽഡ് നോൺ മൈഡ്രിയാറ്റിക്ക് മോഡൽ ബി ക്യാമറ, മൾട്ടി പാരാമീറ്റർ മോണിറ്റർ, മോഡൽ എ പൾസ് ഓക്സിമീറ്റർ, എൻ95 മാസ്‌ക്കുകൾ, 100 പി.പി.ഇ കിറ്റുകൾ എന്നിവയാണ് പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് അനുവദിച്ചിട്ടുള്ളത്. ആശുപത്രി അധികൃതർ ആവശ്യപ്പെട്ട മുഴുവൻ ഉപകരണങ്ങളും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു.
വെങ്ങോല സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ സാന്ത്വന പരിചരണ വിഭാഗത്തിന്റെ സെക്കൻഡറി യൂണിറ്റിന് വാഹനം അനുവദിക്കുന്നതിനാണ് 5 ലക്ഷം രൂപ അനുവദിച്ചത്. 237 രോഗികളാണ് ഇവിടെ സാന്ത്വന പരിചരണ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവർക്ക് ഫിസിയോ തെറാപ്പിയും വീടുകളിൽ എത്തി ശുശ്രുഷിക്കുന്നതിനും വാഹനം അനുവദിച്ചത് പ്രയോജനം ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...