Connect with us

Hi, what are you looking for?

CHUTTUVATTOM

ഡിവൈഎഫ്ഐ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

കവളങ്ങാട്: പല്ലാരിമംഗലം പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡിവൈഎഫ്ഐ അടിവാട്, പൈമറ്റം മേഖലാ കമ്മിറ്റികള്‍ സംയുക്തമായി ശനിയാഴ്ച അടിവാട് ടൗണ്‍, പുലിക്കുന്നേപ്പടി, കൂറ്റംവേലി എന്നിവിടങ്ങളില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി. ഡിവൈഎഫ്‌ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, പ്രസിഡന്റ് എം എ ഷെമീം, പൈമറ്റം മേഖലാ സെക്രട്ടറി ഹക്കീം ഖാന്‍, പ്രസിഡന്റ് ഷാഹിദ് കൂവള്ളൂര്‍, യുഎ സുധീര്‍, വിഎസ് നൗഫല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടിവാട് ടൗണില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു.

സിപിഐഎം ലോക്കല്‍ സെക്രട്ടറി എംഎം ബക്കര്‍ പങ്കെടുത്തു. ഞായറാഴ്ച അടിവാട് ടൗണ്‍, പുലിക്കുന്നേപ്പടി, കുടമുണ്ട, മാവുടി, കൂറ്റംവേലി എന്നിവിടങ്ങളില്‍ സൗജന്യ രജിസ്ട്രേഷന്‍ ക്യാമ്പ് നടക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു. പൈമറ്റം മേഖലാ കമ്മിറ്റിക്ക് കീഴില്‍ ഒരു കോവിഡ് രോഗിയെ വാളാച്ചിറ യൂണിറ്റിന്റെ ആംബുലന്‍സില്‍ കോതമംഗലം ആശുപത്രിയിലെത്തിച്ചു.

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!