Connect with us

Hi, what are you looking for?

CRIME

ചുരിദാർ വിൽപ്പനക്ക് വീട്ടിലെത്തിയയാൾ യുവതിയെ കയറിപ്പിടിച്ചു; യുവാവ് പോലീസ് പിടിയിൽ.

കോതമംഗലം: ചുരിദാർ വിൽപ്പനക്ക് വീട്ടിലെത്തിയ അന്യസംസ്ഥാനക്കാരനായ യുവാവ് വീട്ടിൽ തനിച്ചായിരുന്ന യുവതിയെ കയറിപ്പിടിച്ചതിന് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ 25 വയസുള്ള ഇൻഷാദ് ആണ് മാനഭംഗശ്രമത്തിന് പിടിയിലായത്. കോട്ടപ്പടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വീടുകൾ തോറും ചുരിദാറുകൾ എത്തിച്ച് വിൽപ്പന നടത്തുന്നതിനിടയിലാണ് വീട്ടിൽ ഒറ്റക്കായിരുന്ന യുവതിയെ കയറിപ്പിടിച്ചത്. യുവതി ഒച്ചവച്ച തോടെ പ്രതികാടി രക്ഷപെടുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിൽ പ്രതി പിടിയിലാകുകയായിരുന്നു.

കാലടിയിലെ ഒരു ലോഡ്ജിൽ താമസിച്ചു വന്ന 15 അംഗ സംഘത്തിലെ യുവാവാണ് അറസ്റ്റിലായത്. കോട്ടപ്പടി SHO ശ്രീജിത്ത് C, അബ്ദുൾ റഹ്മാൻ, ഷാജൻ, രാജേഷ്, ആൽഫിയ, ശ്രീജ, അബ്ദുൾ കരിം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...