Connect with us

Hi, what are you looking for?

CHUTTUVATTOM

കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി എസ്‌ എഫ്‌ ഐ

കോതമംഗലം : എസ്എഫ്ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമലയാർ ഗവ യുപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു.  ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്  ഉദ്ഘാടനം നടത്തി. വിദ്യാർത്ഥികൾക്കുവേണ്ടി സ്കൂൾ ഹെഡ്മാസ്റ്റർ ഒ പി ജോയ്  കിറ്റുകൾ എറ്റുവാങ്ങി. ആദിവാസി മേഖലകളിലെ  കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ഇടമലയാർ ഗവ യൂ പി സ്കൂൾ. എസ്‌എഫ്ഐ  ഏരിയ പ്രസിഡന്റ് വി ജി എൽദോസ്  അധ്യക്ഷനായി. എരിയാ സെക്രട്ടറി ജോജിഷ് ജോഷി, സ്കൂൾ അദ്ധ്യാപകരായ സജിൻ പി ദേവൻ, ബീന മാർട്ടിൻ എന്നിവർ പങ്കെടുത്തു.  ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള  വിവിധ സ്കൂളുകളിൽ പഠനോപകരണ വിതരണം നടത്തുമെന്ന്  എസ്എഫ്ഐ കോതമംഗലം ഏരിയ കമ്മിറ്റി അറിയിച്ചു.

 

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...