Connect with us

Hi, what are you looking for?

NEWS

കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റി: ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി

കോതമംഗലം: കോണ്‍ഗ്രസ് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയറിന്റെ ഉദ്ഘാടനവും, മികച്ച വിജയം നേടിയ എസ്എസ്എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം നിര്‍വഹിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനം ഒരു സേവന കാരുണ്യ പ്രവര്‍ത്തനം കൂടിയാണന്ന് വടാട്ടുപാറ മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നുവെന്നും, സാധാരണക്കാരെയും പാവപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തിയ പ്രിയ നേതാവായിരുന്ന കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നാമത്തിലുള്ള പാലിയേറ്റിവ് കെയര്‍ നാടിന് അഭിമാനം ആണെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

ഷിബു തെക്കുംപുറം എംഎല്‍എ വടാട്ടുപാറ പഠനോപകരണ വിതരണോദ്ഘാടനം
നടത്തി.വിദ്യാര്‍ത്ഥികളില്‍ വായനശീലം വളര്‍ത്തണമെന്നും, കോതമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളിലേക്കും അതിന്റെ സന്ദേശം അറിയിക്കുമെന്നും, സ്‌കൂളുകളിലൂടെ അത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും എംഎല്‍എ  പറഞ്ഞു.വടാട്ടുപാറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോണ്‍സണ്‍ കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. വടാട്ടുപാറയിലുള്ള കിടപ്പുരോഗികളെയും, ആരും ആശ്രയമില്ലാത്ത ആളുകളെയും പരിചരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയര്‍ നടപ്പിലാക്കുന്നത്.

കവളങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ഏലിയാസ്, കോതമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷമീര്‍ പനക്കല്‍, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്, വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി, ഇ.സി റോയി, സിബി കെ.എ, കവിത ഗോപകുമാര്‍, സല്‍മ ഷാനവാസ്, വി.എസ് നാരായണന്‍, ബിന്ദു ബിജു, അരുണ്‍ ഐസക്ക്, ഷഫീക്ക് ബഷീര്‍, സൈനീഷ് മാത്യു, സജി ഇല്ലിക്കല്‍, സാജു അമ്പാട്ട്, ജോസഫ് ഒ.കെ, തങ്കച്ചന്‍ പി.എം, അമല്‍ റോയി, നിതിന്‍ സാബു, അയൂബ് കെ.കെ, ഷാഹുല്‍ ഹമീദ്, അജിതാ സുരേഷ്, ഷാനിഫാ അബു, ജെസി എല്‍ദോസ്, ആശാ റിസോ, റാണി സുനില്‍, അതുല്യ റോയി തുടങ്ങിയവര്‍ പങ്കെടുത്തു.

 

You May Also Like

NEWS

കോതമംഗലം: നിര്‍ദ്ദിഷ്ട ആലുവ – കോതമംഗലം റോഡിന്റെ അലൈന്‍മെന്റ് അശാസ്ത്രീയവും പ്രായോഗികമല്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി ഭൂ ഉടമകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് രംഗത്ത്. ആലുവ കോതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് കോതമംഗലം താലൂക്കിലെ ഭൂഉടമകളുടേയും...

CHUTTUVATTOM

കോട്ടപ്പടി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാർ ഏലിയാസ് കോളേജിലെ നാഷണൽ സർവീസ് സ്കീം , ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ്, എൻ.സി.സി., സൈക്കോളജി വകുപ്പ്, ഹെൽത്ത് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ ദിനാചരണം സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സെന്റ്. ജോസഫ്സ് ധര്‍മഗിരി ആശുപത്രിയും പുന്നയം കരുണ റസിഡന്‍സ് അസോസിയേഷനും ചേര്‍ന്ന് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ധര്‍മഗിരി ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോസ്മിന്‍ എംഎസ്‌ജെ. ക്യാമ്പ് ഉദ്ഘാടനം...

NEWS

കോതമംഗലം : സിഎംപി കോതമംഗലം ഏരിയ കണ്‍വന്‍ഷന്‍ ജില്ലാ സെക്രട്ടറി സ. പി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി തോമസ് വട്ടപ്പാറ അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എക്ക് സമ്മേളനത്തിൽ സ്വികരണം...

NEWS

കോതമംഗലം: കോതമംഗലം രൂപത വൈദികന്‍ ഫാ. പയസ് അത്തിക്കല്‍ (80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേതന്‍ കരിമണ്ണൂര്‍ അത്തിക്കല്‍ പരേതരായ ഉലഹന്നാന്‍ – ബ്രിജിത്ത...

CRIME

കോതമംഗലം: കോതമംഗലം നഗരത്തില്‍ പുലര്‍ച്ചെ പരിഭ്രാന്തി പരത്തി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. കടകള്‍ക്കും വഴിയാത്രക്കാര്‍ക്കും നേരെ അക്രമം അഴിച്ചുവിട്ട ഇയാള്‍ ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സ്ഥാപനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ നഗരത്തില്‍...

NEWS

തിരുവനന്തപുരം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ഷിബു തെക്കുംപുറം...

NEWS

കോതമംഗലം: പെട്രോള്‍ ഡീസല്‍ പാചകവാതക വില വര്‍ധനവിനെതിരെ ആം ആദ്മി പാര്‍ട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.മുന്‍ സംസ്ഥാന വക്താവ് ജോണ്‍സന്‍ കറുകപ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു.പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില...

NEWS

കോതമംഗലം: ഉന്നതവിദ്യാഭ്യാസം നാലുവര്‍ഷ ബിരുദത്തിലേക്ക് കടന്നതോടെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പുതു തലമുറ കോഴ്‌സുകള്‍ മൂന്നെണ്ണം കൂടി ആരംഭിച്ചു. പ്ലസ് ടുവിനു ശേഷം വ്യത്യസ്തവും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്നതുമായ ട്രെന്‍ഡിംഗ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ രണ്ടും, മൂന്നും വർഷ ബിരുദ പ്രോഗ്രാമിലേക്ക് മറ്റ് കോളേജുകളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഇപ്പോൾ കോളേജ് അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ...

NEWS

കോതമംഗലം: ലഹരിക്കും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ആന്റി നര്‍ക്കോട്ടിക് കോര്‍പറേഷന്‍ രൂപീകരിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി കോതമംഗലം താലൂക്ക് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ...

NEWS

കോതമംഗലം: ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം പകർന്ന് കുറ്റിയാംചാൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പെനാൽറ്റി ഫുട്ബോൾ മത്സരം നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് വാർഡ് മെമ്പർ എം.ജി സനോജ് അധ്യക്ഷധവഹിച്ചു. പഞ്ചായത്ത് മുൻ...

error: Content is protected !!