Connect with us

Hi, what are you looking for?

NEWS

അനന്തസാധ്യതകളുമായി എംഎ കോളേജില്‍ മൂന്ന് പുതിയ ന്യൂജെന്‍ കോഴ്‌സുകള്‍

m.a college kothamangalam

കോതമംഗലം: ഉന്നതവിദ്യാഭ്യാസം നാലുവര്‍ഷ ബിരുദത്തിലേക്ക് കടന്നതോടെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പുതു തലമുറ കോഴ്‌സുകള്‍ മൂന്നെണ്ണം കൂടി ആരംഭിച്ചു. പ്ലസ് ടുവിനു ശേഷം വ്യത്യസ്തവും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്നതുമായ ട്രെന്‍ഡിംഗ് കോഴ്‌സുകളായ ആക്ച്ചുറിയല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് -ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നി ബിരുദ എയ്ഡഡ് പ്രോഗ്രാമുകളും, ബിരുദാനന്തര തലത്തില്‍ പഠിക്കുവാന്‍ സെല്‍ഫ് ഫിനാന്‍സിങ് വിഭാഗത്തില്‍ എംഎസ്‌സി ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജി പ്രോഗ്രാമുമാണ് കോളേജ് പുതിയതായി ആരംഭിച്ചിരിക്കുന്നത്.

തൊഴിലിനും നൈപുണിക്കും പ്രാധാന്യം നല്‍കി വിഭാവനം ചെയ്തതാണ് ഈ കോഴ്സുകള്‍.കേരളത്തില്‍ ആദ്യമായി ബിഎസ്‌സി ആക്ച്ചുറിയല്‍ സയന്‍സ് കോഴ്‌സും, ഇന്ത്യയില്‍ ആദ്യമായി എംഎസ്‌സി ഗ്രീന്‍ ഹൈഡ്രജന്‍ എനര്‍ജി കോഴ്സും ആരംഭിക്കുന്നത് മാര്‍ അത്തനേഷ്യസ് കോളേജാണെന്നുള്ള പ്രത്യേകത കൂടിയുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍ പറഞ്ഞു.

പുതിയ സാങ്കേതിക വിദ്യ, തൊഴില്‍ പ്രവണത എന്നിവയ്ക്കിണങ്ങിയ സാമ്പത്തിക ഉപദേശക സംവിധാനം ആക്ച്ചുറിക്കുണ്ട്. ആഗോള സമ്പദ് വ്യവസ്ഥകളില്‍ കോര്‍പറേറ്റുകള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒഴിവാക്കാനാവാത്ത തസ്തികയാണിത്. ഇന്ത്യയില്‍ ഈ കോഴ്‌സ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കുറവാണ്. ആധുനിക കമ്പ്യൂട്ടര്‍ സയന്‍സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാഖയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. മനുഷ്യനെപ്പോലെ ചിന്തിക്കാനും, കാര്യങ്ങള്‍ ഗ്രഹിക്കാനും, തീരുമാനങ്ങള്‍ എടുക്കാനും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കമ്പ്യൂട്ടറുകളെയും യന്ത്രങ്ങളെയും പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണിത്.

കമ്പ്യൂട്ടര്‍ സയന്‍സിന്റെ ഒരു ഉപവിഭാഗമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. പരമ്പരാഗത കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറിന് എന്തുചെയ്യണമെന്നതിനുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. എന്നാല്‍ എ ഐ യില്‍ മെഷീനുകള്‍ വലിയ അളവിലുള്ള ഡാറ്റയില്‍ നിന്നും പാറ്റേണുകളില്‍ നിന്നും സ്വയം പഠിക്കുകയും അനുഭവത്തില്‍ നിന്ന് മെച്ചപ്പെടുകയും ചെയ്യുന്നു.ഇതിന്റെ പ്രധാന ഉപവിഭാഗങ്ങള്‍ മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ്,നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിവയാണ്. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ കോഴ്‌സുകള്‍ പഠിച്ചു കഴിഞ്ഞാല്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്, ഡാറ്റാ സയന്‍സ്, റോബോട്ടിക്സ്, മെഷീന്‍ ലേണിംഗ് എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ മികച്ച തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ മൂന്ന് കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9383431512, 0485-2822378

 

You May Also Like

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന വീടിനു മുകളിലേക്കു തെങ്ങ് മറിച്ചിട്ടു. കമ്പിലൈൻ ഭാഗത്ത് കൊല്ലപ്പള്ളിയിൽ ജാനകി അയ്യപ്പന്റെ വീടിന്റെ മേൽക്കൂരയാണ്  തിങ്കളാഴ്ച  രാത്രി കാട്ടാന തെങ്ങ് തള്ളിയിട്ട് നശിപ്പിച്ചത്. വീട്ടിൽ ജാനകി ഒറ്റയ്ക്കായിരുന്നു....

CHUTTUVATTOM

  കോതമംഗലം :കോതമംഗലം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ്‌സ് ലഭിച്ചു. ദേശീയതലത്തിൽ നടന്ന പരിശോധനയിൽ 91.02 ശതമാനം പോയിന്റുകൾ നേടിയാണ്‌ അംഗീകാരം നേടിയത്. ഇതോടെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

CHUTTUVATTOM

കോതമംഗലം:ബാലസംഘം കോതമംഗലം ഏരിയ സമ്മേളനം നടത്തി. കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ രാഹുല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി നിരഞ്ജന മേച്ചേരി, സിപിഐ എം...

CHUTTUVATTOM

. കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികം നവംബർ ഒന്നിന് കോതമംഗലം നിയോജകമണ്ഡലത്തിൽ വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനം. എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക പ്രവർത്തകരുടെയും വിവിധ കലാ-സാംസ്കാരിക സംഘടനാ പ്രതിനിധികളുടെയും...

CHUTTUVATTOM

കോതമംഗലം: ഫയർ ആൻഡ് റസ്ക്യൂ സർവീസ് കോതമംഗലം നിലയത്തിലെ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് അനുവദിച്ച യൂണിഫോം ഷിബു തെക്കുംപുറം എംഎൽഎ വിതരണം ചെയ്തു. കോതമംഗലം അഗ്നി രക്ഷാ നിലയത്തൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെയും സാമൂഹിക ആരോഗ്യകേന്ദ്രം പല്ലാരിമംഗലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിനോദ് നരനാട്ട് നടത്തുന്ന വ്യക്തി ശുചിത്വം, ലഹരിക്കെതിരെ ബോധവല്‍ക്കരണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുജനാരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു....

CHUTTUVATTOM

കോതമംഗലം: ജനാധിപത്യം സംരക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ഒട്ടാകെ പ്രത്യേകിച്ചും ഡല്‍ഹി കേന്ദ്രീകരിച്ച് നടക്കുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിമറ്റം ടൗണില്‍...

CHUTTUVATTOM

തിരുവനന്തപുരം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖല വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിരുന്ന എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിലെ മുഴുവന്‍ ജനവാസ മേഖലകളെയും ആദിവാസി ഊരുകളെയും ഒഴിവാക്കിയുള്ള പുതിയ നിര്‍ദ്ദേശവും, മാപ്പും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ക്ലബ്ബ് 44-ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം കാണികള്‍ക്ക് ആവേശക്കാഴ്ചയായി. തങ്കളംകോഴിപ്പിള്ളി ന്യൂ ബൈപ്പാസിനോട് ചേര്‍ന്ന് പാറത്തോട്ടുകാവിന് സമീപം ഒരുക്കിയ ട്രാക്കിലായിരുന്നു മത്സരം. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ...

error: Content is protected !!