കോതമംഗലം: കോതമംഗലം രൂപത വൈദികന് ഫാ. പയസ് അത്തിക്കല്‍ (80) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രണ്ടിന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേതന് കരിമണ്ണൂര്‍ അത്തിക്കല്‍ പരേതരായ ഉലഹന്നാന് – ബ്രിജിത്ത ദമ്പതികളുടെ മകനാണ്.
വാഴക്കുളം, വാഴത്തോപ്പ്, മണിയാറംകുടി പള്ളികളില്‍ അസ്തേന്തിയായും കൂത്തുപാറ, കാല്‍വരിഗിരി ബൈസണ്‍വാലി, കുഞ്ചിത്തണ്ണി, മുക്കുടം, ഉദയഗിരി പള്ളികളില്‍ വികാരിയായും കലൂര്‍, മാങ്കുളം, ആനക്കുളം പള്ളികളില്‍ പ്രോ വികാരിയായും ശുശ്രൂഷ ചെയ്തു. കലൂര്‍ സെന്റ് ജോണ്‍സ് യുപി സ്കൂള്‍, കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂള്‍, ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്കൂള്‍, മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂള്‍, പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രധാനാധ്യാപകനായും ലുമെന്‍ കോളജ് കുഞ്ചിത്തണ്ണിയുടെ ഡയറക്ടറുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊടിക്കുളം, കാളിയാര്‍ പള്ളികളില്‍ റെസിഡന്റ് പ്രീസ്റ്റ് ആയും സേവനം ചെയ്തു. 2010 മുതല്‍ വാഴപ്പിള്ളിയിലുള്ള ശാന്തിനിലയം പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങള്‍: സി. ഡെയ്സി (നിര്‍മല കോണ്‍വന്റ്), സി. ട്രീസ ജോസ് എഫ്സിസി( മൂവാറ്റുപുഴ ), മേരി ജോസ് മാക്കോളില്‍ വാഴക്കുളം, പരേതരായ മാത്യു, എമ്മാനുവേല്‍, ഫാ. ഫ്രാന്‍സിസ് അത്തിക്കല്‍, ജോസ്.






















































