Connect with us

Hi, what are you looking for?

CHUTTUVATTOM

കോളേജ് ഡേയും യൂണിയൻ ഉദ്ഘാടനവും നടത്തി.

കോതമംഗലം : പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ  കോളേജ് ഡേയും യൂണിയൻ ഉദ്ഘാടനവും ആർട്സ് ക്ലബ് ഉദ്ഘാടനവും നടത്തി.കോളേജ് യൂണിയൻ ചെയർമാൻ ഹരികൃഷ്ണൻ ടി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റണി ജോൺ എം എൽ എ യൂണിയൻ ഉദ്ഘാടനവും,സിനി ആർട്ടിസ്റ്റ് ഫ്രിഡോൾ മേക്കുന്നേൽ,സംഗീത സംവിധായകൻ ജീവൻ സോമൻ  എന്നിവർ ചേർന്ന് ആർട്സ് ക്ലബ് ഉദ്ഘാടനവും നിർവ്വഹിച്ചു.കോളേജ് അഡ്വൈസറി ബോർഡ് ചെയർമാൻ പി എൻ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ആശാ എൻ  പി വാർഷിക റിപ്പോർട്ടും യൂണിയൻ ജനറൽ സെക്രട്ടറി അജയ് രാജ് യൂണിയൻ റിപ്പോർട്ടും അവതരിപ്പിച്ചു.

ചടങ്ങിൽ കോളേജ് മാനേജർ ജോമോൻ മണി,ട്രസ്റ്റ് വൈസ് പ്രസിഡന്റ് സി കെ വിദ്യാസാഗർ,പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സന്തോഷ്‌ ടി എസ്,വാർഡ് മെമ്പർ സാബു മത്തായി,സ്റ്റാഫ് അഡ്വൈസർ ശ്രീനി എം എസ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.കോളേജ് വൈസ് ചെയർപേഴ്സൺ കൃഷ്ണജ കെ അനിൽ കുമാർ കൃതജ്ഞത പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...

CHUTTUVATTOM

കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...

NEWS

കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ  മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

error: Content is protected !!