Connect with us

Hi, what are you looking for?

CRIME

കാറിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ഊന്നുകൽ സ്വദേശി പിടിയിൽ.

കോതമംഗലം : തടിക്കക്കടവിൽ കാറിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ നാല് പേർ കൂടി അറസ്റ്റിൽ . ആലുവ പൈപ്പ് ലൈൻ മഠത്തിപ്പറമ്പിൽ യാസർ അറാഫത്ത് (20) മാഞ്ഞാലി കുന്നുംപുറം കുറ്റിയാറ വീട്ടിൽ അനൂപ് (29) ഊന്നുകൽ തലക്കോട് മറ്റത്തിൽ ബെയ്സിൽ ബോസ് (23) ആലങ്ങാട് ചീനിവിള ആഷ്ലിൻ ഷാജി (22) എന്നിവരെയാണ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. വെളിയത്തു നാട് ചെത്തിക്കാട് വീട്ടിൽ സുഹൈബ് (21), കോട്ടപ്പുറം മാമ്പ്ര പള്ളത്ത് വീട്ടിൽ താരിസ് (31) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒന്നിന് പുലർച്ചെയാണ് സംഭവം. റയോൺപുരം സ്വദേശി ബിജുവാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിൻറെ നേതൃത്ത്വത്തിൽ ഡി.വൈ.എസ്.പി പി,കെ. ശിവൻകുട്ടി, എസ്.എച്ച്. ഒ കെ. ഉണ്ണികൃഷ്ണൻ , എസ്.ഐ വേണുഗോപാലൻ, എ.എസ്.ഐ മാരായ സജിമോൻ, ബിനോജ്, സുഭാഷ്, എസ് സി.പി.ഒ മാരായ സജിത്, സിറാജുദീൻ, കെവിൻ എന്നിവരാണ് അന്വഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എസ്.പി കാർത്തിക് പറഞ്ഞു.


buy windows 10 enterprise

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...