Connect with us

Hi, what are you looking for?

ACCIDENT

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

കോതമംഗലം: കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലത്തിന് സമീപം വെള്ളാമക്കുത്തിൽ ബസും – ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന തമിഴ്നാട് ഗൂഡല്ലൂർ സൊരന്തൂർ സ്വദേശിയായ പുഷ്പ നാഥനാണ് (24) മരണപ്പെട്ടു . ബൈക്കിൽ കൂടെയുണ്ടായിരുന്ന പാർത്ഥിപനെ (20) ഗുരുതര പരിക്കുകളോടെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന ബൈക്ക് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിരെവന്ന സ്വകാര്യബസിൽ ഇടിക്കുകയായിരുന്നു.

മുവാറ്റുപുഴ – നേര്യമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസും മൂന്നാറിന് പോകുകയായിരുന്ന ബൈക്കും തമ്മിൽ ഊന്നുകല്ലിനു സമീപം വെള്ളാമക്കുത്തിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.  പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷക്ക് ശേഷം വിദഗ്ദ്ധ ചികിത്സക്കായി എറണാകുളം, ആലുവ എന്നിവിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വാഹനാപകടങ്ങൾ പതിവാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

 

You May Also Like

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ 2019 -23 ബാച്ച് ബിടെക്, 2021-223 ബാച്ച് എംടെക് വിദ്യാർത്ഥികളുടെ ഫെയർവെൽ അലുംനി ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാർ തോമ ചെറിയ പള്ളി വികാരി റവ. ഫാ....