Connect with us

Hi, what are you looking for?

CHUTTUVATTOM

ബ്രേക് ദി ചെയ്ൻ വാഷ് കോർണ്ണർ സ്ഥാപിച്ചു.

പല്ലാരിമംഗലം : കൊവിഡ് 19 എന്ന വിപത്തിനെ പ്രതിരോധിക്കാനുള്ള മഹാദൗത്യത്തിലാണ് കേരളം. ജാഗ്രതയും, വ്യക്തിശുചിത്വവുമാണ് കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍. അതിവേഗം പടരുന്ന ഈരോഗത്തെ തടഞ്ഞുനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിരോധം തീര്‍ക്കണം. ഈദൗത്യം നിര്‍വഹിക്കാന്‍ കേരള ഗവണ്‍മെന്റ് ആരംഭിച്ച പ്രചാരണമാണ് ബ്രേക് ദി ചെയ്ൻ. കൊറോണ ബാധയുടെ കണ്ണിഅറുക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.  കൈകഴുകി വൈറസിനെ കയ്യൊഴിയാം എന്ന കാമ്പയിനിങ്ങിന്റെ ഭാഗമായി അടിവാട് തെക്കേകവലയിൽ പ്ലേമേക്കേഴ്സ് ക്ലബ്ബ് ഒരുക്കിയ വാഷ്കോർണ്ണർ ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വാർഡ്മെമ്പർ ഷമീനഅലിയാർ, ക്ലബ്ബ് പ്രസിഡന്റ് പി എം സിയാദ്, സെക്രട്ടറി കെ എ മാഫിദ്, രക്ഷാധികാരി
പി എം ബഷീർ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...