Connect with us

Hi, what are you looking for?

AGRICULTURE

ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽപെടുത്തി പച്ചക്കറി തൈകൾ വിതരണം ചെയ്തു.

പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2020 – 2021 വാർഷിക പദ്ധതിയിൽ എട്ട് ലക്ഷംരൂപ വകയിരുത്തി ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ 400 സ്വാശ്രയ സംഘങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ പത്ത് കുടുംബശ്രീ യൂണിറ്റുകൾക്ക് ഒന്നാം ഘട്ടത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.

പല്ലാരിമംഗലം കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു പച്ചക്കറിതൈകളുടെ വിതരണോത്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ സിദ്ധീഖ്, കൃഷി ആഫീസർ ജാസ്മിൻ തോമസ്, സി ഡി എസ് ചെയർപേഴ്സൺ ഷാമില ഷാഫി എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...