Connect with us

Hi, what are you looking for?

NEWS

കാനന സുന്ദരിയെ കൺനിറയെ കണ്ട് ആസ്വദിക്കുവാൻ തടസ്സമായി മണൽ കൂനകൾ; പടവുകൾ അനാഥമാകുന്നു.

കോതമംഗലം : ലക്ഷങ്ങൾ ചിലവാക്കി നവീകരിച്ചതാണ് ഭൂതത്താൻകെട്ട് പാലത്തിനു സമീപം പുഴയിലേക്ക് ഇറങ്ങാൻ ഉള്ള പടവുകൾ. 2018 ലെ പ്രളയത്തിൽ വെള്ളം കയറിയപ്പോൾ അടിഞ്ഞു കൂടിയ മണൽ ഇത് വരെ നീക്കം ചെയ്യാൻ അധികാരികൾ തയാറായിട്ടില്ല. ഏകദേശം 100 മീറ്ററോളം ദൂരത്തിലാണ് മണൽ നിറഞ്ഞു പടവുകൾ മൂടി കിടക്കുന്നത്. ഭൂതത്താൻകെട്ട് എത്തുന്ന സഞ്ചാരികൾ പുഴയുടെയും പാലത്തിന്റയും ഭംഗി ആസ്വദിക്കുന്നതിന് ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചിരുന്നത് ഈ പടവുകളിലാണ്. പഴയ ഭൂതത്താൻകെട്ടിന്റെ ഭംഗിയും കാനനഭംഗിയും കണ്ടാസ്വദിക്കാൻ പറ്റിയ സ്ഥലമാണ് അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു കിടക്കുന്നത്.

എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും മനോഹര വിനോദസഞ്ചാരമായ ഭൂതത്താൻകെട്ടിൽ ഡാമിന്റെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ കടുത്ത നിരാശയിലാണ്. കഴിഞ്ഞ ആഴ്ച കോളേജ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പിൽ മണലിനു മീതെ വളർന്ന പുല്ലുകളും കാടുകളും വെട്ടി സഞ്ചാരികൾക്ക് സുഖമായ കാഴ്ച ഒരുക്കിയിട്ടുണ്ട്. പടവിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യണമെന്നാണ് സഞ്ചാരികൾ നിരന്തരമായി ആവശ്യപ്പെടുന്നത്. പ്രളയത്തിനുശേഷം റോഡിൽ കയറി കൂടിയ മണൽ കുറച്ചു നീക്കം ചെയ്തെങ്കിലും പടവുകളിലെ മണൽ അവിടെ തന്നെ കിടക്കുകയാണ്.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...