Connect with us

Hi, what are you looking for?

NEWS

കാട്ടാനയെ തടയാന്‍ ജനകീയ ‘ഹാങ്ങിംഗ് ഫെന്‍സിംഗ്’ – കീരംപാറയില്‍ കര്‍ഷകരുടെ അതിജീവന മാതൃക

കോതമംഗലം: കാട്ടാനശല്യം രൂക്ഷമായ കീരംപാറ, കവളങ്ങാട് പഞ്ചായത്ത് അതിര്‍ത്തിപ്രദേശത്ത് ജനകീയ കൂട്ടായ്മയില്‍ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മിച്ച് മാതൃകയായി നാട്ടുകാര്‍. ഫെന്‍സിംഗ് സ്ഥാപിച്ച് മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനും കൃഷികള്‍ക്കും സംരക്ഷണമൊരുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അധികൃതര്‍ തുടര്‍ച്ചയായി അവഗണിച്ചപ്പോഴാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളുടെ അതിര്‍ത്തികളിലുള്ള ചീക്കോട്, ചാരുപാറ, പോത്തുപാറ പ്രദേശത്താണ് നാട്ടുകാരുടെ കൂട്ടായ്മ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മിച്ചത്.

രണ്ടുഘട്ടങ്ങളിലായി പെരിയാര്‍ തീരത്ത് നാലു കിലോമീറ്ററോളം നീളത്തിലാണ് ഇവര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിച്ചത്. വനംവകുപ്പിന്റെയും മറ്റു സര്‍ക്കാര്‍ അധികൃതരുടെയും ഭാഗത്തുനിന്നു ഫെന്‍സിംഗ് നിര്‍മിക്കണമെന്ന ആവശ്യത്തോട് മെല്ലെപ്പോക്കും മുഖംതിരിക്കലും മാത്രം പ്രതികരണമായപ്പോഴാണ് ജനകീയ കൂട്ടായ്മ രംഗത്തിറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. നാലു വര്‍ഷത്തോളമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്നതു പതിവായി. അധികൃതരെയും ജനപ്രതിനിധികളെയും നാട്ടുകാര്‍ പരാതി അറിയിച്ചെങ്കിലും പ്രശ്‌ന പരിഹാരമുണ്ടായില്ല.

പ്രദേശവാസികളായ കര്‍ഷകര്‍ നാളുകളായുള്ള അധ്വാനത്തിലൂടെ നട്ടുപിടിച്ച കാര്‍ഷിക വിളകള്‍ ഇരുട്ടിവെളുക്കുമ്പോള്‍ ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് കാട്ടാനകളുടെ വിളയാട്ടം വര്‍ധിച്ചു. ഇഞ്ചത്തൊട്ടി വനത്തില്‍ നിന്നും പെരിയാര്‍ കടന്നെത്തുന്ന കാട്ടാനകളാണ് പ്രദേശത്ത് നാശം വിതച്ചിരുന്നത്. നേരം നന്നായി പുലരാതെ റബര്‍ ടാപ്പിംഗിനോ മറ്റ് ആവശ്യങ്ങള്‍ക്കോ തോട്ടങ്ങളിലേക്ക് ധൈര്യമായി പോകാന്‍ പറ്റാത്ത അവസ്ഥയായെന്നു നാട്ടുകാര്‍ പറയുന്നു.

കീരംപാറ, കവളങ്ങാട് പഞ്ചായത്തുകളില്‍ കാട്ടാന ശല്യം നേരിടുന്ന പ്രദേശത്തെ 1200 ലേറെ കര്‍ഷകരുടെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെയാണ് ഫെന്‍സിംഗ് നിര്‍മാണത്തിന്റെ ആലോചന തുടങ്ങിയത്. ആശയത്തിനു പിന്തുണയേറിയതോടെ കഴിഞ്ഞ ഒക്ടോബറില്‍ നിര്‍മാണം ആരംഭിച്ചു. ഫെബ്രുവരി പകുതിയോടെ ആദ്യഘട്ടത്തിലെ ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് സ്ഥാപിച്ചു. പ്രദേശവാസികള്‍ പണം സമാഹരിച്ചാണ് കമ്പിയും, തൂണുകളും, ഇരുമ്പ് സ്പ്രിംഗുകളുമുള്‍പ്പെടെയുള്ള സാമഗ്രികള്‍ വിങ്ങിയത്.

നിര്‍മാണത്തിനു വിദഗ്ധ തൊഴിലാളികള്‍ക്കൊപ്പം നാട്ടുകാരും സഹായികളായി. കൂടാതെ ഫെന്‍സിംഗിന് ഇരുവശവും കാട് വെട്ടിത്തെളിക്കാന്‍ ശ്രമദാനത്തിന് നിരവധി പേരെത്തി. ദിവസവും മുപ്പതോളം പേരാണ് ഒത്തുചേര്‍ന്ന് ശ്രമദാനം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ സമാഹരിക്കാനായ ഒമ്പതു ലക്ഷത്തോളം ചെലവഴിച്ചാണ് നാലു കിലോമീറ്ററോളം ഫെന്‍സിംഗ് പൂര്‍ത്തീകരിച്ചതെന്ന് ജനകീയ കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു. ഏതെങ്കിലും ഭാഗത്ത് ഫെന്‍സിംഗ് തകര്‍ന്നാല്‍ അര കിലോമീറ്ററോളം പുനര്‍നിര്‍മിക്കാനുള്ള ഹാങ്ങിംഗ് സ്പ്രിംഗുകളും, കമ്പിയും, ജിഐ പോസ്റ്റുകളും ഇവര്‍ കരുതിയിട്ടുണ്ട്.

ഫെന്‍സിംഗ് സ്ഥാപിച്ച ഭാഗത്ത് നിരീക്ഷണ കാമറയും സോളാര്‍ ലൈറ്റും സ്ഥാപിച്ച് കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പെരിയാറിന്റെ അക്കരെ നിന്നും പുഴനീന്തിക്കടന്നെത്തിയ രണ്ട് ആനകള്‍ ഫെന്‍സിംഗില്‍ തട്ടി നേരിയ ഷോക്ക് ഏറ്റതോടെ മടങ്ങിപ്പോകുന്ന ദൃശ്യവും നിരീക്ഷണ കാമറയില്‍ പതിഞ്ഞതായി ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.

ഫെന്‍സിംഗിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനൊപ്പം അതില്‍ വള്ളിപ്പടര്‍പ്പുകള്‍ കയറാതെ സംരക്ഷിക്കാന്‍ അതാത് പ്രദേശങ്ങളില്‍ പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയുടെ കണ്‍വീനര്‍ നെടുങ്കല്ലേല്‍ ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളായി തിരിച്ചാണ് ചുമതല വീതിച്ചു നല്‍കിയിട്ടുള്ളത്. ഏബ്രഹാം, ജോബിന്‍ ജോസഫ്, വില്‍ റോസ്, റോയി, ജോഷി നെടുങ്കല്ലേല്‍ എന്നിവരാണ് സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മാണത്തിനു മേല്‍നോട്ടം വഹിച്ചത്.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ കൂവപ്പാറയില്‍ ജനവാസ മേഖലയിലെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ കരക്ക് കയറ്റി കാട്ടിലേക്ക് തുരത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കൂട്ടംതെറ്റിയെത്തിയ കാട്ടാന ജനവാസ മേഖലയിലെ കിണറ്റില്‍ വീഴുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 2.30...

NEWS

കോതമംഗലം: കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളില്‍ ജനവാസമേഖലയിലും സ്‌കൂള്‍ പരിസരങ്ങളിലും ഇറങ്ങി ജനങ്ങളില്‍ ഭീതി പരത്തിയ കാട്ടാന ചെരിഞ്ഞത് ‘സെപ്റ്റിസീമിയ’ എന്ന അണുബാധ മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ജൂണ്‍ 5 മുതല്‍ പ്രദേശത്ത് ആശങ്ക...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

തിരുവനന്തപുരം: തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടതായി ഷിബു തെക്കുംപുറം...

CHUTTUVATTOM

കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ...

ACCIDENT

കോതമംഗലം: വനത്തില്‍ ബീറ്റിന് (പെട്രോളിങ്ങിന് ) പോയ 2 വനിതാ ബിഎഫ്ഒ അടക്കം എട്ടംഗ വനപാലക സംഘം ഒരു രാത്രി വനത്തില്‍ കുടുങ്ങി. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് പരിധിയിലെ നീണ്ടപാറക്ക് സമീപം നഗരംപാറ...

CRIME

കോതമംഗലം: കുട്ടമ്പുഴ വെള്ളാരംകുത്തിൽ കൃഷിയിടത്തില്‍ കാട്ടാന ചരിഞ്ഞ സംഭവത്തിൽ സ്ഥല ഉടമ കുട്ടമ്പുഴ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിലെ പൊട്ടനാനിയില്‍ ശശിയെ വനം വകുപ്പ് അറസ്റ്റ് ചെയ്തു.കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് ആദിവാസി ഉന്നതിയിൽ പൊട്ടനാനിയില്‍...

CHUTTUVATTOM

കോതമംഗലം – കുട്ടമ്പുഴയിൽ കുട്ടിക്കൊമ്പനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പൂയംകുട്ടി പുഴയിൽ കുറ്റിയാംചാൽ, പ്ലാവിൻചുവട് ഭാഗത്ത് പുഴയുടെ മധ്യഭാഗത്തുള്ള തുരുത്തിൽ ഒഴുകിയെത്തി തങ്ങിനിൽക്കുന്ന നിലയിലാണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉണ്ടായ...

error: Content is protected !!