Connect with us

Hi, what are you looking for?

NEWS

വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും

കോതമംഗലം: കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 84-) മത് വാർഷിക ദിനാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ മേഴ്സി എ ജെ, ലാബ് അസിസ്റ്റന്റ് മത്തായി ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും “സ്റ്റെഫാനിയൻസ് റിഥം 2k24” സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ എം പി മത്തായി കുഞ്ഞ് അധ്യക്ഷത വഹിച്ചു.സീനിയർ എച്ച് എസ് എസ് ടി ജിനി കെ കുര്യാക്കോസ്,കോതമംഗലം മേഖല അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപൊലീത്ത, ഐ എഫ് എസ് (Rtd), മുൻ ഇന്ത്യൻ കോൺസുൽ ജനറൽ ബാബു പോൾ, മുൻ മന്ത്രി ഷെവ കമാ. റ്റി യു കുരുവിള, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ചേലാട് ബസ് അനിയ വലിയപള്ളി വികാരി റവ.ഫാ.കുര്യാക്കോസ് ചാത്തനാട്ട്, ചേലാട് ബസ് അനിയ വലിയപള്ളി സഹവികാരികളായ റവ. ഫാ. ജേക്കബ് കൂടിയിരിക്കൽ,റവ ഫാ ജിൻസ് ജോസ് അറായ്ക്കൽ, കീരംപാറ സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി റവ. ഫാ. അരുൺ വലിയതാഴത്ത്, കീരംപാറ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വി കെ വർഗീസ്, ചേലാട് ബസ് അനിയ വലിയപള്ളി ട്രസ്റ്റ്, കീരമ്പാറ എസ് എസ് എച്ച് എസ് എസ് മുൻ പ്രിൻസിപ്പാൾ സി ജി ജോർജ്, ചേലാട് ബസ് അനിയ വലിയപള്ളി ട്രസ്റ്റി വിജു പോൾ, ചേലാട് ബസ് അനിയ പബ്ലിക് സ്കൂൾ ചെയർമാൻ എൽദോസ് ഏലിയാസ്, പിടിഎ പ്രസിഡന്റ് ബെന്നി സ്കറിയ, എസ് എസ് ജി എച്ച് എസ് കീ രംപാറ ഹെഡ് മാസ്റ്റർ മാർട്ടിൻ സൈമൺ, എം എസ് എൽ പി എസ് ഊഞ്ഞാപ്പാറ ഹെഡ്മിസ്ട്രസ് ഗ്രേസി അവറാച്ചൻ, പിടിഎ വൈസ് പ്രസിഡന്റ് എൽദോ വർഗീസ്, മാതൃസംഘം ചെയർപേഴ്സൺ സുബി രാജേഷ്, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി എൽദോസ് പി വി, എച്ച് എസ് സ്റ്റാഫ് സെക്രട്ടറി സെറിൻ പി മാത്യു, എച്ച് എസ് എസ് സ്റ്റാഫ് അംഗം ബിൻസ് ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് അജി കെ പോൾ സ്വാഗതവും സ്കൂൾ ചെയർമാൻ അലൻ ആന്റണി കൃതജ്ഞതയും പറഞ്ഞു. വാർഷികാഘോഷങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...