Connect with us

Hi, what are you looking for?

CHUTTUVATTOM

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണം : എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നൽകിയ കത്തിലാണ് എം.എൽ.എ ഈ ആവശ്യം ഉന്നയിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി വിഹിതം ചിലവഴിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയം ഈ മാർച്ച് മാസം അവസാനിക്കുകയാണ്. എന്നാൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ മാർച്ച് മാസത്തിനുള്ളിൽ പദ്ധതികൾ പൂർത്തികരിക്കുവാൻ സാധിക്കില്ലെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടി.

2019 – 20 വർഷത്തെ പദ്ധതി വിഹിതം പൂർത്തികരിക്കുന്നതിന് 6 മാസത്തെ സമയം ദീർഘിപ്പിച്ചു നൽകണം. അനുവദിച്ചതിന്റെ പകുതി തുക മാത്രമാണ് ഭൂരിഭാഗം പഞ്ചായത്തുകളും ചെലവഴിച്ചിട്ടുള്ളു. ചെലവഴിക്കാത്ത തുക അടുത്ത വർഷം അനുവദിക്കുന്നതിൽ നിന്നും കുറവ് ചെയ്യും. ഇത് പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ബാധിക്കുന്ന കാര്യം ആയതിനാൽ സാമ്പത്തിക വർഷം അനുവദിച്ച തുക നഷ്ടപ്പെടാതെ സ്പിൽ ഓവർ ആക്കുകയോ പദ്ധതി പൂർത്തികരിക്കുവാൻ കൂടുതൽ സമയം അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന ആവശ്യം ഉന്നയിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എം.എൽ.എ കത്ത് നൽകി.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...