Connect with us

Hi, what are you looking for?

NEWS

13 വർഷങ്ങൾ പോയതറിയാതെ; ഇനിയൊരു വിവാഹ വാർഷികത്തിന് കാത്തുനിൽക്കാതെ ഉറ്റവരെ തനിച്ചാക്കി അബി വിടപറഞ്ഞു.

കോതമംഗലം :കോഴിപ്പിള്ളി പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പതിമൂന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ അബി കെ അലിയാര്‍ മരണപ്പെട്ടത് ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. കോഴിപ്പിള്ളി പുഴയില്‍ ഇന്ന് ചൊവ്വാഴ്ച്ച ഉച്ചയോടുകൂടി മക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോളാണ് ദാരുണ അപകടം നടന്നത്. ഇഞ്ചൂര്‍ കുറുമാട്ടുകുടി അബി കെ.അലിയാരാണ് മരിച്ചത്. പുഴയിലെ ചുഴിയിലകപ്പെട്ട മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബി ചുഴിയില്‍പ്പെട്ട് മുങ്ങിതാണത്. കുട്ടിയെ പുഴയില്‍കുളിക്കാനെത്തിയ നാട്ടുകാരന്‍ രക്ഷപ്പെടുത്തി. പതിമൂന്നാം വിവാഹവാര്‍ഷീക ദിനത്തിലായിരുന്ന അബിയുടെ ദാരുണാന്ത്യം.

ഫേസ്ബുക്കിൽ വിവാഹ വാർഷിക മംഗളങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആണ് മരണം സംഭവിച്ചത്. വീടിന് അടുത്തുള്ള കോഴിപ്പിള്ളി പുഴയിൽ പതിവായി കുളിച്ചു ശീലം ഉള്ള അബിയുടെ മരണം നാട്ടുകാരെ ദുഃഖത്തിൽ ആഴ്ത്തി. പാലാ ഗവണ്‍മെന്‍റ് പോളിടെക്നിക് ജീവനക്കാരനായിരുന്നു അബി.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!