കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ 10-ാം വാര്‍ഡായ പുത്തന്‍കുളത്ത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കോട്ടേപ്പാടം പാടത്ത് ഏകദേശം രണ്ടാഴ്ച പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പുല്ലു മുറിക്കാന്‍ വന്ന പ്രദേശവാസിയാണ് മൃതദേഹം കണ്ടത്. വേങ്ങൂര്‍ സ്വദേശിയായ തെങ്ങുകയറ്റക്കാരനായ ഒരു യുവാവിനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു.
ഈ യുവാവിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്. മൃതദേഹത്തിന് സമീപത്ത് വാക്കത്തിയും, ഏതാനും തേങ്ങയും നിലത്ത് ചിതറി കിടപ്പുണ്ട്. കോട്ടപ്പടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഫോറന്‍സിക് പരിശോധനക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ആരംഭിക്കും.

















































