കോതമംഗലം :നീണ്ടപാറ പള്ളിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു.നീണ്ടപാറ പരേതനായ ആന്റണി ഭാര്യ സെലിൻ (70) സംഭവസ്ഥലത്തു തന്നെ അന്തരിച്ചു. പരേത പെരിങ്ങഴ നാമറ്റത്തിൽ(പൊരുന്നേടം) കുടുംബാംഗം.സംസ്കാരം ശനി ഉച്ചകഴിഞ്ഞു 2.30 ന് സെന്റ് മേരിസ് പള്ളിയിൽ.
മക്കൾ :സി. ഡോൺ മരിയ CMC (അധ്യാപിക, ഫാത്തിമ മാതാ സ്കൂൾ, കൂമ്പൻപാറ )
അജി (എൻ. കെ. ലോജിസ്റ്റിക്സ്, കോതമംഗലം ) ആൽബിൻ (മുത്തൂറ്റ് ഫിനാൻസ്, പോത്താനിക്കാട് ) മരുമക്കൾ :ബീന, തെള്ളകത്ത്, കട്ടപ്പന, ജാസ്മിൻ, വടകരയിൽ, നാരകക്കാനം.